
പത്താമതും ഗര്‍ഭം ധരിച്ച ആറ് പെണ്‍കുട്ടികളുടെ അമ്മ പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തില്‍ മരിച്ചു. ബീഡ് ജില്ലയിലെ മജല്‍ഗാവില്‍ മുറുക്കാന്‍ കട നടത്തുന്ന മീര ഏഖന്‍ഡെ(38)യാണ് മരിച്ചത്. കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇവര്‍ പത്താമതും ഗര്‍ഭം ധരിച്ചത്. 7 പെണ്‍കുട്ടികളെ പ്രസവിച്ചെങ്കിലും ഒരാള്‍ പിന്നീട് മരിച്ചു. 2 തവണ ഗര്‍ഭഛിദ്രം നടത്തി.
ഒരു ആണ്‍കുട്ടിക്ക് വേണ്ടിയുള്ള കുടുംബത്തിന്റെ താല്പര്യത്തിന് വഴങ്ങി വീണ്ടും ഗര്‍ഭം ധരിക്കുകയായിരുന്നു. സിവില്‍ ആശുപത്രിയില്‍ ശനിയാഴ്ച പ്രസവത്തില്‍ പിറന്നത് ആണ്കുഞ്ഞെങ്കിലും ചാപിള്ളയായിരുന്നു. തുടര്‍ന്നുണ്ടായ രക്തസ്രാവത്തിലായിരുന്നു മരണം. ആണ്‍കുഞ്ഞിനു വേണ്ടിയുള്ള കുടുംബത്തിന്റെ നിര്‍ബന്ധം കാരണമാണ് ഇവര്‍ പത്താമതും ഗര്‍ഭധാരണത്തിന് തയാറായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അപകടമരണത്തിനു കേസെടുത്തിട്ടുണ്ട്. മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി.






