കോഴിക്കോട്: ഹര്‍ത്താലിനെ തള്ളുമെന്ന് പ്രഖ്യാപിച്ച വ്യാപാര സംഘടനകളുടേയും വന്‍ പോലീസ് സന്നാഹത്തിന്റെയും പിന്തുണയോടെ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ തൊഴിലാളികള്‍ കൂട്ടമായി എത്തി കടകള്‍ തുറക്കുന്നു. വമ്പന്‍ കച്ചവടങ്ങള്‍ നടക്കുന്ന കോഴിക്കോട് മിഠായിത്തെരുവിലും കൊല്ലത്തെ പള്ളിമുക്കിലും കൊച്ചിയിലെ കലൂരിലും വ്യാപാരി വ്യവസായി സംഘടനകള്‍ കൈകോര്‍ത്ത് എത്തി കടകള്‍ തുറന്ന് ഹര്‍ത്താല്‍ ബഹിഷ്ക്കരിച്ചു. കൊല്ലത്ത് കടകള്‍ തുറക്കുന്നത് തടയാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
ഹര്‍ത്താലിനെതിരേയുള്ള പുതിയ സംസ്ക്കാരം വ്യാപാരി വ്യവസായികള്‍ തുടങ്ങി വെച്ചത് മിഠായിത്തെരുവില്‍ ആയിരുന്നു. ഇത് പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിക്കുകയുമായിരുന്നു. മിഠായിത്തെരുവില്‍ തൊഴിലാളികള്‍ കൂട്ടമായി എത്തി കടകള്‍ തുറന്നത് പത്തുമണിയോടെയായിരുന്നു. 250 ലധികം കടകളുള്ള മിഠായിത്തെരുവില്‍ തൊഴിലാളികള്‍ സംഘടിച്ചെത്തി ഓരോ കടകളുടെ വീതം പൂട്ടു തുറക്കുകയായിരുന്നു. പ്രതിഷേധം ഉയരാനുള്ള സാഹചര്യത്തില്‍ പോലീസിന്റെ കനത്തസുരക്ഷാ വലയത്തിലാണ് മിഠായിത്തെരുവും പരിസരപ്രദേശങ്ങളും.
ഇന്നലെ വൈകിട്ട് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ എത്തി കട അടപ്പിക്കുകയും ഇന്ന് തുറക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാവിലെ പത്തുമണിയോടെ സംഘടിച്ച് എത്തിയ തൊഴിലാളികള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി നസറുദ്ദീന്റെ ഉടമസ്ഥതയിലുള്ള കട ആദ്യം തുറക്കുകയായിരുന്നു. ഇതിന് പിന്നാലെ ഓരോരോ കടകളായി എല്ലാവരും ചേര്‍ന്ന് തുറന്നു. 200 ലധികം കടകള്‍ എങ്കിലും ഇവിടെ തുറക്കാനാണ് നീക്കം. കച്ചവടം കിട്ടില്ലെന്ന് അറിയാമെങ്കിലും ഹര്‍ത്താലിനോടുള്ള പ്രതിഷേധം എന്ന നിലയിലാണ് കട തുറക്കുന്നതെന്നാണ് തൊഴിലാളികള്‍ വ്യക്താമക്കുന്നത്. ഇനിമുതല്‍ ആരു ഹര്‍ത്താല്‍ വെച്ചാലും സംയുക്തമായി എത്തി കട തുറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രാവിലെ തന്നെ കട തുറക്കാന്‍ എത്തിയിരുന്നെങ്കിലും മതിയായ പോലീസുകാര്‍ ഇല്ലാതിരുന്നതിനാല്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തിയതോടെ സംഘടിച്ചെത്തി തൊഴിലാളികള്‍ കടകള്‍ തുറക്കുകയായിരുന്നു. നേരത്തേ ഡിസംബര്‍ 14 ലെ ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ കടകള്‍ തുറക്കുമെന്നും ബസ് ഓടിക്കുമെന്നും സംഘടനകള്‍ സംയുക്തമായി തീരുമാനിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സിമിതിയും വ്യപാരി വ്യവസായി സമിതിയും കട തുറക്കാന്‍ രംഗത്തുണ്ട്.
വളരെ ദൂരത്തു നിന്നുള്ളവര്‍ മാത്രമാണ് മാറി നില്‍ക്കുന്നത്. മിഠായിത്തെരുവില്‍ മാത്രമാണ് കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മറ്റിടങ്ങളില്‍ ഇതില്ല. ചുരുക്കം ചില ഹോട്ടലുകളും തുറന്നിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തില്‍ ഇറങ്ങിയില്ല. കോഴിക്കോ്ട് പാളയത്ത് പച്ചക്കറി മാര്‍ക്കറ്റില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. സാധനം ഇറക്കാന്‍ കഴിയാത്തതില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. കെഎസ്ആര്‍ടിസിയ്ക്ക് സമീപം ചുരുക്കം ചില ഹോട്ടലുകള്‍ തുറന്നിട്ടുണ്ട്. സിനിമാ തീയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല.
കൊല്ലത്ത് പള്ളിമുക്കില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കടതുറക്കാന്‍ എത്തിയ വ്യാപാരികളും ബിജെപിക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. കടതുറക്കാന്‍ എത്തിയ വ്യാപാരികള്‍ പള്ളിമുക്കില്‍ എത്തിയപ്പോള്‍ ബിജെപി പ്രതിഷേധവുമായി എത്തുകയും കട തുറക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഉന്തുംതള്ളും ഉണ്ടാകുകയും പോലീസ് എത്തി ബിജെപിക്കാരെ പറഞ്ഞു വിടുകയും ചെയ്തു. ഇതോടെ ഇവിടെ കൂടുതല്‍ കടകള്‍ തുറക്കാനുള്ള നീക്കത്തിലാണ് വ്യാപാരികള്‍. ബിജെപിക്കാര്‍ കൂടുതല്‍ സംഘടിച്ച് തിരിച്ചെത്താനുള്ള സാഹചര്യം കണക്കിലെടുത്ത് പോലീസ് കൂടുതല്‍ സുരക്ഷ നല്‍കാനായി എത്തിയിട്ടുണ്ട്.
എറണാകുളത്ത് കലൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ തുറന്നു. നാല്‍പ്പതോളം സംഘടനകള്‍ ചേര്‍ന്നായിരുന്നു ഹര്‍ത്താലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയത്. സംഘടനകള്‍ ചേര്‍ന്ന് ഒരു പ്രകടനം തന്നെ വ്യാപാരികള്‍ നടത്തി. ഒരു മണിക്കൂറിനുള്ളില്‍ കൊച്ചിയിലെ കൂടുതല്‍ കടകള്‍ തുറക്കുമെന്നാണ് വ്യാപാരി വ്യവസായികളുടെ സംഘടനകള്‍ വ്യക്തമാക്കുന്നത്. ഹര്‍ത്താല്‍ ഏതു പാര്‍ട്ടി നടത്തിയാലും കടകള്‍ തുറക്കുമെന്നും തങ്ങള്‍ക്കും ജീവിക്കണമെന്നും അവര്‍ വ്യക്തമാക്കി. പോലീസിന്റെ പൂര്‍ണ്ണ പിന്തുണയും കിട്ടുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.
അതേസമയം 25 കോടിയോളം രൂപയുടെ കച്ചവടം ദിവസവും നടക്കുന്ന തിരുവനന്തപുരത്തെ ചാലയില്‍ കടകള്‍ തുറന്നില്ല. പോലീസ് മതിയായ സംരക്ഷണം നല്കാത്തതിനാല് കടകള്‍ തുറക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. കട തുറന്നാല്‍ പ്രതിഷേധക്കാര്‍ വരുത്തുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതാകുമെന്നാണ് ഇവിടെ വ്യാപാരികള്‍ ഭയക്കുന്നത്. പോലീസുകാരെ മറ്റിടങ്ങളില്‍ വിന്യസിപ്പിച്ചിരിക്കുന്നതിനാല് സുരക്ഷാഭീതി നില നില്ക്കുന്നതിനാല് ഒരു ദിവസത്തെ നഷ്ടം വ്യാപാരികള്‍ സഹിക്കുകയാണ്.

Comments