
മുംബൈ: നാലാം നിലയിലെ ഫ്ളാറ്റില്‍ നിന്നും ഒരു വയസുകാരന് താഴേക്ക് വീണു. വലിയ പരുക്ക് പറ്റാതെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ജനാലയില്‍ നിന്ും താഴേക്ക് വീണ വീണ കുട്ടി മരത്തില്‍ തട്ടി തടഞ്ഞ് താഴേക്ക് വീണതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. മുംബൈയിലുള്ള അജിത് ബാര്കഡെയുടെയും ഭാര്യ ജ്യോതികയുടെയും ഒരു വയസുകാരന് അഥര്‍വയാണ് മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വന്നത്.
മുംബൈയിലെ ഗോവണ്ടിയിലാണ് സംഭവം നടന്നത്. ഫ്ളാറ്റില്‍ ഒരു ഭാഗത്ത് ഭിത്തിക്ക് പകരമുള്ളത് ഏഴടി ഉയരത്തിലുല്ള സ്ലൈഡിംഗ് ജനലാണ്. മറ്റ് കവചങ്ങള്‍ ഒന്നും തന്നെ ഇല്ല. അപകടം സംഭവിക്കുമ്പോള്‍ കുട്ടിയുടെ അച്ഛനും അമ്മയും മുത്തശ്ശിയും ഫ്ളാറ്റിലുണ്ടായിരുന്നു. പുറത്തു തുണി വിരിക്കാനായി മുത്തശ്ശി ജനല്‍ തുറന്ന ശേഷം പകുതിയേ അടച്ചിരുന്നൊള്ളു. ഈ സമയം ഹാളില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ഓടിയെത്തി ജനലില്‍ തള്ളിയപ്പോള്‍ തുറന്നു പുറത്തേക്കു വീണു.
കെട്ടിടത്തോടു ചേര്‍ന്നുള്ള മരത്തിന്റെ ശാഖകളിലും ഇലകളിലും തട്ടിത്തടഞ്ഞു താഴേക്കു പതിച്ചപ്പോള്‍ വീഴ്ചയുടെ ആഘാതം കുറഞ്ഞത് വന്‍ ദുരന്തം ഒഴിവാക്കി.






