ലണ്ടന്‍ : ടീമില്‍ മൂന്ന് യുവതാരങ്ങളെ പരീക്ഷിക്കാനുള്ള നീക്കത്തിന് ഇംഗ്ളീഷ് പ്രീമിയര്‍ലീഗ് ക്ളബ്ബ് ലിവര്‍പൂളിന് കനത്ത നഷ്ടം. പ്രീമിയര്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും കിരീട സാധ്യതയുള്ളവരുമായ ലിവര്‍പൂളിന് എഫ്.എ കപ്പിന്റെ നാലാം റൗണ്ടില്‍ പുറത്താകാന്‍ വിധി. കൗമാരതാരങ്ങളില്‍ വിശ്വസിച്ചിറങ്ങിയ ലിവര്‍പൂള്‍ ദുര്‍ബ്ബലരായ വോള്‍വ്സിനോട് 2-1 ന് കീഴടങ്ങി. രണ്ടാം പകുതിയില്‍ നെവാസ് നേടിയ ഗോളാണ് ലിവര്‍പൂളിന്റെ വിധിയെഴുതിയത്.
സൂപ്പര്‍താരങ്ങളായ ഫിര്മിനോയേയും മുഹമ്മദ് സലായേയും അവസാന 20 മിനിറ്റ് മാത്രം കളത്തിലിറക്കിയ ലിവര്‍പൂളിന്റെ ഗോള്‍ ഒറീഗിയുടെ വകമായിരുന്നു. ജിംനെസ് നേടിയ ഗോളില്‍ ആദ്യം തന്നെ വോള്വേഴ്സ് മുന്നിലെത്തിയെങ്കിലും രണ്ടാം പകതുതിയില് ഒറീഗിയിലൂടെ ലിവര്‍പൂള്‍ മടങ്ങിവന്നു. അഞ്ചു മിനിറ്റ് കഴിയും മുമ്പ് വോള്‍വ്സ് വീണ്ടും മുന്നില്‍ എത്തുകയായിരുന്നു. 17 കാരന് കുര്‍ട്ടിസ് ജോനസിനെയും 18 കാരന് റാഫേല്‍ കൊമാക്കോയെയും മദ്ധ്യനിരയിലും ആദ്യ ഇലവണില്‍ ഉള്‍പ്പെടുത്തിയ പരിശീലകന് യുര്‍ഗന്‍ ക്ളോപ്പ് ആറാം മിനിറ്റില്‍ തന്നെ ഡെജാന്‍ ലോവ്റെന് പരിക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരനായി കൊണ്ടുവന്നത് ഡച്ച് ഡിഫണ്ടറായ 16 കാരന് കി ജാനാ ഹോവറിനെയുമായിരുന്നു.
ഇതോടെ ലിവര്‍പൂളിന്റെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരവും എഫ് എ കപ്പില്‍ അവര്‍ ഇറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി ജാനാ ഹോവര്‍ മാറി. മൂന്ന് സീസണായി ഇതു രണ്ടാം തവണയാണ് എഫ്എ കപ്പില്‍ ലിവര്‍പൂളും വോള്‍വ്സും തമ്മില്‍ ഏറ്റുമുട്ടുന്നത്. പിന്നിലായതോടെ എഴുപതാം മിനിറ്റില്‍ സലായേയും ഫിര്മിനോയേയും ക്ളോപ്പ് കളത്തിലേക്ക് വിട്ടെങ്കിലും ഗോള്‍ ഒഴിഞ്ഞു നിന്നു. 1981 ല്‍ 1-0 ന് ജയിച്ച ശേഷം കഴിഞ്ഞ ആറു തവണയും വോള്വസിന് ലിവര്‍പൂളിനോട് പരാജയമായിരുന്നു ഫലം.

Comments