
മുംബൈ: എ.ടി.എമ്മുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി വന്നിരുന്ന വിരുതനെ യുവതി പിടികൂടിയത് 17 ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍. ഒരു അന്വേഷണ ഉദ്യോഗസ്ഥന് പോലും കാണിക്കാത്ത ക്ഷമയാണ് യുവതി തന്റെ പണം തട്ടിയവനെ പിടികൂടാന്‍ നടത്തിയത്. മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം.
ഡിസംബര്‍ 18ന് പാലി ഹില്ലിലുള്ള തന്റെ ഓഫീസിലേക്ക് പോകുന്നതിനായി ബാന്ദ്ര സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ രഹ്ന ഷെയ്ഖ് (35) തൊട്ടടുത്ത എടിഎമ്മില്‍ കയറി പണമെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലഭിച്ചില്ല. ഈ സമയം എടിഎമ്മിനു പുറത്തുനിന്ന യുവാവ് സഹായം വാഗ്ദാനം ചെയ്തുവന്നു. യുവതിയെ സഹായിക്കുന്നതിനിടെ കാര്‍ഡിന്റെ വിശദാംശങ്ങള്‍ ചോര്‍ത്തിയ യുവാവ് പണം കിട്ടുന്നില്ലെന്ന് കാണിച്ച് തിരിച്ചുകൊടുത്തു.
കാര്‍ഡും വാങ്ങി തിരികെ ഓഫീസില്‍ എത്തിയ യുവതിക്ക് കുറച്ചുകഴിഞ്ഞപ്പോള്‍ തന്റെ അക്കൗണ്ടില്‍ നിന്നും 10,000 രൂപ പിന്‍വലിച്ചതായി മൊബൈലിലേക്ക് സന്ദേശം വന്നു. ഇതോടെ ഓഫീസില്‍ നിന്നിറങ്ങി എടിഎമ്മിനു സമീപമെത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള 17 ദിവസവുംഹ്ന ആ യുവാവിനെ കാത്ത് എടിഎമ്മിനു സമീപമിരുന്നു.
ഒടുവില്‍ ജനുവരി നാലിന് ആ യുവാവ് അവള്‍ക്കു മുന്നിലൂടെ കടന്നുപോയി. പ്രതിയെ തിരിച്ചറിഞ്ഞ രഹ്ന അയാളെ കയ്യോടെ പിടികൂടുകയും ചെയ്തു. രാത്രി 11.30നാണ് പിടികൂടുന്നത്. ഉടന്‍ തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. ഭുപേന്ദ്ര മിശ്ര (36) ആണ് തട്ടിപ്പുകാരനെന്ന് പോലീസ് തിരിഞ്ഞു. 2018ല്‍ എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നുവെന്നും ഇയാള്‍ക്കെതിരെ ഏഴൂ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.






