തിരുവനന്തപുരം: എം.ഡി.എം.എ. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരെയും തനിക്കറിയാമെന്നും എന്നാല്‍ അവര്‍ തന്റെ സോഷ്യല്‍മീഡിയ ടീമിന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി. മുഹമ്മദ് ഹുസൈന്‍ യൂത്ത്‌കോണ്‍ഗ്രസ് അംഗമാണെന്നും നവകേരള സദസ്സില്‍ ലാത്തിച്ചാര്‍ജ്ജ് ഏറ്റിട്ടുള്ളയാളാണെന്നും താന്‍ വീട്ടില്‍പോയി കണ്ടിട്ടുള്ളയാളാണെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
പെരുമ്പാവുരില്‍ നവകേരളസദസ്സില്‍ ലാത്തിച്ചാര്‍ജ്ജ് ഏറ്റപ്പോള്‍ മുഹമ്മദ് ഹുസൈനുമായി ഫോണില്‍ സംസാരിച്ചു വിളിച്ച് ആശ്വസിപ്പിച്ചു. സമയം കിട്ടുമ്പോള്‍ എപ്പോഴെങ്കിലും വരാമെന്നും പറഞ്ഞിരുന്നു. പിന്നീട് ഇയാള്‍ ചികിത്സയ്ക്ക്‌ശേഷം വീട്ടിലിരിക്കുമ്പോള്‍ അവിടെയൊരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ആ വീട്ടില്‍ പോയി കണ്ടു. അതിന് ശേഷം അദ്ദേഹം തന്നെ മൂന്നോ നാലോ പ്രാവശ്യം കാണാന്‍ വന്നിട്ടുണ്ട്. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ സംഘടനാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചേര്‍ത്തുപിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അപ്പോഴൊന്നും ഇദ്ദേഹത്തിന് മയക്കുമരുന്ന് ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നെും പറഞ്ഞു.
തനിക്ക് സോഷ്യല്‍മീഡിയാ ടീമില്ല. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഉണ്ടായിരുന്നില്ല. ഏതെങ്കിലും വാര്‍ത്തയോ കാര്‍ഡോ നീക്കാന്‍ മെറ്റയ്ക്ക് താനോ തന്റെ ഓഫീസോ ഒരു പരാതിയും നല്‍കിയിട്ടില്ല. തന്റെയും കാര്‍ഡുകള്‍ മെറ്റ എടുത്തുമാറ്റിയിട്ടുണ്ട്. അത് മെറ്റയുടെ ഏതെങ്കിലും പോളിസിയുടെ ഭാഗമാണോ എന്ന കാര്യം തനിക്കറിയില്ല. ഇക്കാര്യം മാധ്യമങ്ങള്‍ അന്വേഷിക്കണം. ഏതെങ്കിലും വാര്‍ത്ത നീക്കിയാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും പറഞ്ഞു.

Comments