
ജാഗ്രതൈ... സംസ്ഥാനത്ത് കുഷ്ഠരോഗം വ്യാപിക്കുന്നു; 140 പേര്‍ക്കു കൂടി സ്ഥിരീകരിച്ചു; 14 പേര് കുട്ടികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി കുഷ്ഠരോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയതായി 140 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 14 പേര് കുട്ടികളാണ്.
2018 ല്‍ സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേയാണിത്. കുഷ്ഠരോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായതിനെ തുടര്‍ന്ന് വീടുകള്‍ കയറി പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചതോടെയാണ് രോഗം വ്യാപിക്കുന്നതായി കണ്ടെത്തിയത്. മൂന്നാഴ്ച കൊണ്ട് നടത്തിയ പരിശോധനയിലാണ് 140പേര്‍ക്കുകൂടി രോഗം കണ്ടെത്തിയത്. ഇതില്‍ 121 പേര്‍ക്ക് പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ്.
ചാരക്കേസിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യം; പിന്നില്‍ എസ്.വിജയന് വെളിപ്പെടുത്തലുമായി ഫൗസിയ ഹസ്സന്
കോഴിക്കോട് : ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് മാലി സ്വദേശി മറിയം റഷീദയ്ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൗസിയ ഹസ്സന്. പോലീസ് ഉദ്യോഗസ്ഥനായ എസ്.വിജയനാണ് ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെന്നും ഫൗസിയ ഹസ്സന്.
തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. രണ്ട് പേര്‍ക്കും കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുമെന്നും കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് നീതി കിട്ടിയതില്‍ പ്രതീക്ഷയുണ്ടെന്നും ഫൗസിയ ഹസ്സന് മാധ്യമങ്ങളോട് പറഞ്ഞു.
അയോധ്യ കേസ് ഈ മാസം 29ലേക്ക് മാറ്റി; ബെഞ്ചില്‍ നിന്ന് ജസ്റ്റീസ് യു.യു ലളിത് പിന്മാറി
ന്യുഡല്‍ഹി: അയോധ്യ തര്‍ക്ക ഭൂമി കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഈ മാസം 29 ലേക്ക് മാറ്റി. കേസില്‍ എന്നു മുതല്‍ വാദം കേള്‍ക്കണമെന്നതാണ് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. എന്നാല്‍ വാദം കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചില്‍ നിന്നും ജസ്റ്റീസ് യു.യു ലളിത് പിന്മാറി. സുന്നി വഖഫ് ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം. ഇതോടെ പുതിയ ബെഞ്ച് രൂപീകരിക്കേണ്ടതിനാല്‍ കോടതി സാവകാശം അറിയിക്കുകയായിരുന്നു. കേസ് നീട്ടിവച്ചതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് വിധി വരില്ലെന്ന് ഏറെക്കുറെ വ്യക്തമായി.
ഇന്ത്യക്കാരുടെ ആദ്യ ബഹിരാകാശയാത്രയ്ക്ക് തയ്യാറെടുപ്പ് തുടങ്ങി; ആദ്യസംഘത്തില്‍ വനിതയേയും പരിഗണിച്ചേക്കും
ന്യുഡല്‍ഹി: ഇന്ത്യ ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഐ.എസ്.ആര്.ഒ ചെയര്മാന് കെ.ശിവന്. ആദ്യയാത്ര 2021 പകുതിയോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. മൂന്നു പേര് ഒരാഴ്ച ബഹിരാകാശത്ത് തങ്ങാവുന്ന വിധത്തിലായിരിക്കും പേടകം തയ്യാറാക്കുന്നത്. സഞ്ചാരികളില്‍ ഒരു വനിതയും ഐ.എസ്.ആര്.ഒയുടെ സജീവ പരിഗണനയിലുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് ഇപ്പോള്‍ മുന്‍വിധികളൊന്നും നടത്താനില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക് മടങ്ങുന്നു; കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സി
കോട്ടയം: പൂഞ്ഞാര്‍ എം.എല്‍.എയും കേരള ജനപക്ഷം നേതാവുമായ പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക്. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കമ്മറ്റിയെ നിയമിച്ചു. കോട്ടയത്ത് നടന്ന ഒരു ചടങ്ങിലാണ് യു.ഡി.എഫിലേക്ക് മടങ്ങുന്നുവെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കിയത്.
നേരത്തെ യു.ഡി.എഫിലായിരുന്ന പി.സി ജോര്‍ജ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് ആയിരുന്നു. പിന്നീട് യു.ഡി.എഫ് വിട്ട പി.സി ജോര്‍ജ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്നാണ് മത്സരിച്ചത്. ശബരിമല വിഷയത്തോടെ ബി.ജെ.പിയുമായി അടുത്ത പി.സി ജോര്‍ജ് നിയമസഭയില്‍ രാജഗോപാലിനൊപ്പം ഇരിക്കാന്‍ തീരുമാനിച്ചിരുന്നു