ലഖ്നൗ: ഹിന്ദു മുസ്ലീം കലാപങ്ങളില്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മന്ത്രിയും ബി.ജെ.പി ഘടകകക്ഷി നേതാവുമായ ഒ.പി രാജ്ബര്‍. വോട്ടിന് വേണ്ടി ഹിന്ദു-മുസ്ലീം കലാപത്തിന് ആഹ്വാനം ചെയ്യുന്ന നേതാക്കളെ ജീവനോടെ കത്തിക്കണമെന്ന് രാജ്ബര്‍ പറഞ്ഞു. രാജ്യത്ത് നടന്ന കലാപങ്ങളില്‍ ഇതുവരെ ഏതെങ്കിലും നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ടോ എന്നും രാജ്ബര്‍ ചോദിച്ചു. സാധാരണക്കാരായ ആളുകള്‍ മാത്രമാണ് കലാപങ്ങള്ക്കിരയാകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള യു.പിയില്‍ ഒരു മന്ത്രിസഭാംഗം തന്നെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത് ബി.ജെ.പിയേയും സര്‍ക്കാരിനേയും ഞെട്ടിച്ചിരിക്കുകയാണ്.
ഹിന്ദു-മുസ്ലീം കലാപത്തില്‍ ഏതെങ്കിലും മുതിര്‍ന്ന നേതാവ് കൊല്ലപ്പെട്ടിട്ടുണ്ടോ മതത്തിന്റെ പേരില്‍ നിങ്ങളെക്കൊണ്ട് കലാപം നടത്തിക്കുന്ന രാഷ്ട്രീയക്കാരെ ജീവനോടെ കത്തിക്കണം. അപ്പോള്‍ അവര്‍ കാര്യങ്ങള്‍ മനസിലാക്കുകയും മറ്റുള്ളവരെ കത്തിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുമെന്നും അലിഗഡില്‍ നടന്ന റാലിയില്‍ സംസാരിക്കവെ രാജ്ബര്‍ പറഞ്ഞു.
എന്‍.ഡി.എ സഖ്യകക്ഷിയാണെങ്കിലും ബി.ജെ.പി, സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന നേതാവാണ് രാജ്ബര്‍. ബി.എസ്.പി-എസ്.പി സഖ്യം നിലവില്‍ വന്നതിന് പിന്നാലെ അദ്ദേഹം നടത്തിയ തുറന്ന വിമര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യം കല്പ്പിക്കുന്നവരുമുണ്ട്.






