
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റില്‍ വന്‍ സുരക്ഷാ പാളിച്ചയെന്ന് റിപ്പോര്‍ട്ട്. ഫ്രെഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകനാണ് ഇത്തരത്തിലൊരു ചൂണ്ടിക്കാട്ടലുമായി രംഗത്ത് വന്നത്. മോദിയുടെ വെബ്സൈറ്റില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് എത്തിക്കല്‍ ഹാക്കറായ എല്ലിയോട്ട് ആല്ഡേഴ്സന് തിങ്കളാഴ്ച്ച ട്വീറ്റ് ചെയ്തു.
സൈബര്‍ ലോകത്ത് പ്രസിദ്ധനായ എല്ലിയോട്ട് അല്‍ഡേഴ്സണിന്റെ യഥാര്‍ഥ പേര് റോബര്‍ട്ട് ബാപ്റ്റിസ്റ്റ് എന്നാണ്. ആധാറിന്റെ സുരക്ഷാ വീഴ്ചകളും, ആധാര്‍ ആപ്പിന്റെ പ്രശ്നങ്ങളും എടുത്ത് കാണിച്ച എല്ലിയോട്ട് ആല്ഡേഴ്സന് ഇന്‍ഡ്യയിലെ അറിയപ്പെടുന്ന ഒരു കമ്പ്യൂട്ടര്‍ വിദഗ്ദ്ധനാണ്. വെബ്സൈറ്റില്‍ കടന്ന് കയറിയ അജ്ഞാതന്‍ തന്റെ പേരടങ്ങുന്ന ടെക്സ്റ്റ് ഫയല്‍ അതില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രസ്താവിക്കുന്നു.
എത്രയും പെട്ടെന്ന് താനുമായി ബന്ധപ്പെടണമെന്നും ഈ പ്രശ്നം കഴിയുന്നതും വേഗത്തില്‍ പരിഹരിക്കണമെന്നും എത്തിക്കല്‍ ഹാക്കറായ എല്ലിയോട്ട് ആല്ഡേഴ്സന് പറഞ്ഞു. അതേസമയം, എല്ലിയോട്ട് ആല്‍ഡേഴ്സന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട മോദിയുടെ വെബ്സൈറ്റ് സംഘം ഉടന്‍ തന്നെ എല്ലിയോട്ട് ആല്ഡേഴ്സനുമായി ബന്ധപ്പെടുമെന്ന് അറിയിച്ചു.






