
ന്യൂഡല്‍ഹി: ശബരിമല പ്രവേശനം നടത്തിയ 51 യുവതികള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കിയെന്ന് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ കയറിയ 51 പേരുടെ പേരും വിവരവും സര്‍ക്കാര്‍ കോടതിയില്‍ നല്കി. ഇവരില്‍ പകുതി പേരും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് പട്ടികയില്‍ പറയുന്നു. പേരും ആധാര്‍ നമ്പറും അടക്കമുള്ള പട്ടികയാണ് നല്‍കിയിരിക്കുന്നത്. റജിസ്റ്റര്‍ ചെയ്തവരില്‍ പോലീസ് സുരക്ഷ ആവശ്യപ്പെട്ടവര്‍ക്കാണ് അത് നല്‍കിയതെന്ന് സര്‍ക്കാര്‍ പട്ടികയില്‍ പറയുന്നു.
ഓണ്‍ലൈന്‍ ബുക്കിംഗ് വഴി വന്നവരുടെ വിവരമാണ് പട്ടികയിലുള്ളത്. 10 നും 50 നും ഇടയില്‍ പ്രായക്കാരായി മലകയറിവരില്‍ കൂടുതല്‍ പേരും 47,48.49 വയസ്സുകാരാണ്. ഇവരില്‍ 24 പേര് തമിഴ്നാട്ടുകാര്‍ ആണെന്നും ആന്ധ്രയില്‍ നിന്നുള്ളവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ നല്‍കിയിരിക്കുന്ന എല്ലാവരുടേയും പ്രായം 40 ന് മുകളിലാണ്. ശരാശരി 45 നും 50 നും ഇടയില്‍ പ്രായക്കാരാണ് കയറിയത്. ഏറ്റവും കുറഞ്ഞ വയസ്സ് 41, 42 ആണ്. 7564 പേരാണ് ഓണ്‍ലൈന്‍വഴി റജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ കടന്നുപോയവരുടെ പട്ടികയാണ് നല്‍കിയത്.
അതേസമയം ഏതു സാഹചര്യത്തില്‍ നിന്നുമാണ് ഇവര്‍ മലകയറിയതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല. ആവശ്യപ്പെട്ടവര്‍ക്കെല്ലാം സുരക്ഷ നല്‍കിയെന്നും സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. ശബരിമല പ്രവേശനത്തിന് പിന്നാലെ ജീവന് സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും ഭീഷണി ഉയരുന്നെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗയും ബിന്ദുവും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇവര്‍ക്ക് സംരക്ഷണം നല്കാന് സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു സര്‍ക്കാര്‍ പട്ടിക സമര്പ്പിച്ചത്്






