
ലണ്ടന്‍: ഇവിഎം തട്ടിപ്പ് പുറത്തുവിടാനിരിക്കെയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് എന്ന് ഹാക്കറുടെ വെളിപ്പെടുത്തല്‍. ഇവിഎം നിര്‍മാണത്തില്‍ പങ്കാളികൂടിയായ അമേരിക്കന്‍ ഹാക്കറും യുഎസ് സൈബര്‍ വിദഗ്ദനുമായ സൈദ് ഷുജയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവിഎമ്മുകളില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ ആരാണ് നിര്‍മ്മിക്കുന്നതിന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷനല്‍കി അതിനായി കാത്തിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ് ഇത് ലഭിക്കുന്നതിന് മുമ്പേ അവര്‍ കൊല്ലപ്പെട്ടുവെന്ന് സൈദ് വ്യക്തമാക്കി.
മറ്റൊരു അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനോട് ഈ കാര്യങ്ങള്‍ താന്‍ പറഞ്ഞിരുന്നതാണെന്നും അയാള്‍ ഒന്നും ചെയ്തില്ലെന്നും സൈദ് കുറ്റപ്പെടുത്തുന്നുണ്ട്. ദിവസവും ചാനലില്‍ ഇരുന്നു ബഹളം വെക്കുന്ന ആളാണ് ഇയാളെന്നും സൈദ് കൂട്ടിച്ചേര്‍ത്തു.
വോട്ടിങ് യന്ത്രങ്ങള്‍ എങ്ങനെ ഹാക്ക് ചെയ്യാമെന്ന് വെളിപ്പെടുത്താനായിരുന്നു ഈ പത്രസമ്മേളനം. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നുവെന്ന് ഇവര്‍ പറയുന്നു. 2014 ല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറായിരുന്ന വിഎസ് സമ്പത്തിന് ഇക്കാര്യമറിയാമായിരുന്നു.
ഇവിഎമ്മില്‍ പ്രവേശിക്കാന്‍ ഗ്രാഫൈറ്റ് ട്രാന്‍സ്മിറ്റര്‍ ആവശ്യമാണ്. ബ്ലൂടൂത്ത് ഉപയോഗിച്ച് ഒരു മെഷീന് ഹാക്ക് ചെയ്യാന്‍ സാധിക്കില്ല. ഇത്തരം ട്രാന്‍സ്മിറ്ററുകള്‍ വ്യാപകമായി ഉപയോഗിച്ചുകൊണ്ടാണ് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിനാല്‍ ആം ആദ്മി പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് എന്നും ഹാക്കര്‍മാര്‍ പറയുന്നു.






