കൊച്ചി: മലയാളി താരം സി.കെ വിനീത് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ചെന്നൈയ്ന് എഫ്.സിയുമായി കരാറൊപ്പിട്ട താരം ഇനി ചെന്നൈയ്ക്ക് വേണ്ടി കളിക്കും. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകും.
ബ്ലാസ്റ്റേഴ്സിലെ പ്രധാന മലയാളി താരമായിരുന്ന സി.കെ വിനീത് ഈ സീസന്റെ തുടക്കത്തില്‍ തന്നെ €ബ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിനീതിനായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തന്നെ രംഗത്തിറങ്ങുകയായിരുന്നു. ഈ സീസണില്‍ ഏറ്റവും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. ആദ്യ മത്സരം ജയിച്ച ബ്ലാസ്റ്റേഴ്സ് ശേഷം ഒരു കളി പോലും ജയിച്ചില്ല.
അതേസമയം ബ്ലാസ്റ്റേഴ്സ് വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും സന്ദേശ് ജിങ്കനും അനസ് എടത്തൊടികയും ടീമില്‍ തുടരും. മറ്റ് ടീമുകളുമായി താരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ജനുവരി ഒന്ന് മുതല്‍ 31 വരെയാണ് ഐ.എസ്.എല്ലിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ കാലാവധി.






