
മെല്‍ബണ്‍: അട്ടിമറി വിജയങ്ങളിലൂടെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ മുന്നേറിയ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് അവസാനം റാഫേല്‍ നദാലിനു മുന്നില്‍ കീഴടങ്ങി. സെമിയില്‍ നദാലിനെയും മറികടക്കാനുള്ള സിറ്റ്സിപാസിന്റെ ആഗ്രഹം ഇതോടെ അവസാനിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ ഗ്രീക്ക് യുവതാരത്തെ തകര്‍ത്തത്. സ്കോര്‍: 6-2, 6-4, 6-0.
സിറ്റ്സിപാസ് റോജര്‍ ഫെഡറെറെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചാണ് നദാലിനെതിരെ സെമിയില്‍ എത്തിയത്. മൂന്ന് സെറ്റുകള്‍ കൊണ്ട് നിഷ്പ്രയാസം നദാല്‍ സിറ്റ്സിപാസിനെ കീഴടക്കി. നദാലിനെതിരെ രണ്ടാം സെറ്റില്‍ സിറ്റ്സിപാസ് തിരിച്ചുവരാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും തിരിച്ചുവരവിന് കളമൊരുങ്ങിയില്ല. മൂന്നാമത്തെ സെറ്റില്‍ സിറ്റ്സിപാസിനെ നദാല്‍ മുട്ടുകുത്തിച്ചു. രണ്ടാം സെമിയില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ഫ്രഞ്ച് താരം ലൂക്കാസ് പൂയിയും ഏറ്റുമുട്ടും.






