
ഗുരുഗ്രാം: ഗുരുഗ്രാമില്‍ വ്യാഴാഴ്ച രാവിലെ നാലു നില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഏഴ് മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെടുത്തു. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഉല്ലാവാസില്‍ കെട്ടിടം തകര്‍ന്നുവീണത്.
നിര്‍മ്മാണം പകുതിയില്‍ എത്തിനില്‍ക്കുന്ന കെട്ടിടമാണ് ഇടിഞ്ഞുവീണത്. ഇതിന്റെ നാലാം നില കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇതടക്കമാണ് താഴെക്ക് പതിച്ചത്. ദുരന്ത നിവാരസ സേണയും ഫയര്‍ ഫോഴ്സും പോലീസും ഡോഗ് സ്ക്വാഡും ഒരു ദിവസം മുഴുവന്‍ പ്രയത്നിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
മരിച്ചവരില്‍ നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടും മൂന്നും നിലകളില്‍ കഴിഞ്ഞവരാണ് അപകടത്തില്‍പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.






