കൊച്ചി: ഐഎസ്എല്ലില്‍ ഒരിടവേളയ്ക്കു ശേഷം ബ്ലാസ്റ്റേഴ്സ്- കൊല്‍ക്കത്ത പോരാട്ടത്തോടെ വീണ്ടും ആവേശം. ഐഎസ്എല്‍ അഞ്ചാം സീസണില്‍ കൊല്‍ക്കത്തയ്ക്കെതിരെ ആദ്യ മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായത്. 12 മത്സരങ്ങളില്‍ ആറ് സമനിലയും അഞ്ച് തോല്‍വിയുമായി ഒന്‍പത് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 16 പോയിന്റുമായി ആറാം സ്ഥാനത്താണ് എടികെ. മുഖ്യ പരിശീകനായി നെലോ വിന്‍ഗാദയുടെ കീഴില്‍ ആദ്യ മത്സരത്തിനാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. സി.കെ. വിനീത്, ഹോളിചരണ്‍ നര്‍സാരി, ഗോളി നവീന്‍ കുമാര്‍ എന്നിവര്‍ ഇല്ലാത്ത പുതിയ മുഖവുമായാണ് ബ്ലാസ്റ്റേഴ്സ് വിജയ വഴി തേടുന്നത്.
ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയിലാണ്. മികച്ച ഗോള്‍ അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും ലഭിച്ചുവെങ്കിലും ഗോള്‍ ആവേശത്തിലേക്ക് എത്തിച്ചില്ല.
ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയിലാണ്. മികച്ച ഗോള്‍ അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും ലഭിച്ചുവെങ്കിലും ഗോള്‍ ആവേശത്തിലേക്ക് എത്തിച്ചില്ല.

Comments