
നമ്പി നാരായണന് പത്മഭൂഷണ്‍ ലഭിച്ചതിനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ജനിതക പ്രശ്നമാണ്. നമ്പി നാരായണന് ലഭിച്ച പത്മഭൂഷണ്‍ മലയാളികളുടെ അംഗീകാരമായി കാണെണം. സെന്‍കുമാറിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം ബിജെപി അംഗമല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
നമ്പി നാരായണന് പത്മഭൂഷണ്‍ കിട്ടിയതിനെതിരെ സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയത് അമൃതില്‍ വിഷം വീണതു പോലെയാണ്. രാജ്യത്തിന് എന്ത് സംഭാവനയാണ് നമ്പി നാരായണന് നല്‍കിയത്? സുപ്രീംകോടതി സമിതി സമിതി റിപ്പോര്‍ട്ട് വരുംവരെ അദേഹം കുറ്റവിമുക്തനല്ല. ഇങ്ങിനെ പോയാല്‍ ഗോവിന്ദച്ചാമിക്കും അമിറൂള്‍ ഇസ്ലാമിനും പത്മ പുരസ്കാരം ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്നുമായിരുന്നു സെന്‍കുമാര്‍ പ്രതികരിച്ചത്.
എന്നാല്‍ സെന്‍കുമാര്‍ അബദ്ധം പറയുന്നുവെന്നായിരുന്നു നമ്പി നാരായണന്റെ പ്രതികരണം. അദ്ദേഹം ആരുടെ ഏജന്റാണെന്നു അറിയില്ല. താന്‍ നല്കിയ നഷ്ടപരിഹാരക്കേസില്‍ പ്രതിയാണ് സെന്‍കുമാറെന്നും നമ്പി നാരായണന് പറഞ്ഞിരുന്നു.






