പനജി: സൗഹൃദ സന്ദര്‍ശനം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തിയതില്‍ രാഹുല്‍ ഗാന്ധിയോട് നീരസം പ്രകടിപ്പിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ആരോഗ്യ വിവരം അന്വേഷിച്ചെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അതില്‍ പിന്നീട് രാഷ്ട്രീയം കലര്‍ത്തുകയായിരുന്നുവെന്നാണ് പരീക്കറുടെ കുറ്റപ്പെടുത്തല്‍. സ്വകാര്യ സംഭാഷണത്തില്‍ റഫാല്‍ വിഷയം ചര്‍ച്ചയായില്ലെന്നും പരീക്കര്‍ പറഞ്ഞു.
റാഫാലിലെ പുതിയ ഇടപാടിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് പരീക്കര്‍ വെളിപ്പെടുത്തിയതയാണ് കൊച്ചിയില്‍ നേതൃസംഗമത്തിനെത്തിയപ്പോള് രാഹുല്‍ പറഞ്ഞത്. ഇതില്‍ തീരുമാനം പ്രധാനമന്ത്രി മോഡിയുടേതാണെന്നും, അില്‍ അംബാനിയെ സഹായിക്കാനാണ് തീരുമാനമെന്ന് പരീക്കര്‍ പറഞ്ഞതായാണ് രാഹുല്‍ അറിയിച്ചത്. രാഹുലിന്റെ ഈ ആരോപണങ്ങള്‍ തള്ളിയാണ് മനോഹര്‍ പരീക്കര്‍ ഇന്ന് കുറിപ്പിറക്കിയിരിക്കുന്നത്.

ആരോഗ്യകരമായ രാഷ്ട്രീയ താല്പര്യത്തോടെയാണ് താങ്കളെ സ്വീകരിച്ചത്. അഞ്ചു മിനിറ്റാണ് ഒപ്പം ചിലവഴിച്ചത്. അതിനിടെ റഫാല്‍ ചര്‍ച്ചയായില്ല. സൗൃദ സന്ദര്‍ശനത്തിനെത്തിയ ശേഷം രാഷ്ട്രീയ നേട്ടത്തിനായി തെറ്റായ പ്രസ്താവന നടത്തുന്നത് താങ്കളുടെ വിശ്വാസ്യതയെക്കുറിച്ച് മനസില്‍ സംശയങ്ങള്‍ക്കിടയാക്കുന്നു. ഗുരുതര രോഗവുമായി പോരാടുന്ന ഒരാളോട് ഇത്തരം കുടിലത പ്രയോഗിക്കരുതെന്നും പരീക്കര്‍ കത്തില്‍ കുറിച്ചു.

Comments