
മുംബൈ: കേന്ദ്ര ഇടക്കാല ബജറ്റിന് മുന്‍പായി ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സൂചികയായ സെന്‍സെക്സ് 169 പോയന്റ് ഉയര്‍ന്ന് 36,412ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 41 പോയന്റ് നേട്ടത്തില്‍ 10,876ലും വ്യാപാരം നടത്തുന്നു.
നാല് മാസത്തിനിടെ ഏഷ്യന്‍ മാര്‍ക്കറ്റിലെ ഏറ്റവും ഉയരത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. അമേരിക്ക ചൈന - വ്യപാര യുദ്ധത്തെത്തുടര്‍ന്ന് ഏഷ്യന്‍ വിപണി നഷ്ടത്തിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്.
ജെറ്റ് എയര്‍വെയ്സ്, എച്ഇജി ലിമിറ്റഡ്, എയ്ജീസ് ലോജിസ്റ്റിക്സ് ലിമിറ്റഡ്, മാഗ്മ ഫിന്‍കോര്‍പ് ലിമിറ്റഡ്, ജയപ്രകാശ് അസോസിയേറ്റ്സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും
വേദാന്ദ, ദിവാന് ഹൗസിങ്ങ്, സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ്, ഇന്തോ കൗണ്ട് ഇന്‍ഡസ്ട്രീസ്, അജന്ത ഫാര്‍മ്മ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.






