ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കേ ബജറ്റ് ചോര്‍ന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെയാണ് ബജറ്റ് നിര്‍ദേശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചേര്‍ത്തി നല്‍കിയതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ആദായ നികുതി പരിധി അഞ്ചു ലക്ഷമാക്കുമെന്നും ഭവന വായ്പയുടെ ആനുകൂല്യം രണ്ടു ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷമാക്കുമെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബജറ്റിലെ ഏഴു വിവരങ്ങള്‍ മനീഷ് തിവാരി തന്നെ പുറത്തുവിട്ടു.

Comments