
മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ ബജറ്റില്‍ കുതിച്ച് ഓഹരി വിപണി ബജറ്റ് പ്രഖ്യാപനം അവസാനിപ്പിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ കുതിപ്പ് തുടരുകയായിരുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സൂചികയായ സെന്‍സെക്സ് 169 പോയന്റ് ആയിരുന്നത് ബജറ്റിന് ശേഷം 416 പോയന്റ് ഉയര്‍ന്ന് 36,650.50ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 41 പോയന്റില്‍ നിന്നും 111 പോയന്റ് നേട്ടത്തില്‍ 10,940ലും വ്യാപാരം നടത്തുന്നു.
നാല് മാസത്തിനിടെ ഏഷ്യന്‍ മാര്‍ക്കറ്റിലെ ഏറ്റവും ഉയരത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. അമേരിക്ക ചൈന - വ്യപാര യുദ്ധത്തെത്തുടര്‍ന്ന് ഏഷ്യന്‍ വിപണി നഷ്ടത്തിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്.
സെന്റ്രം ക്യാപിറ്റല്‍, ഹീറോ മോട്ടോകോര്‍പ്പ്, ജയപ്രകാശ് അസോസിയേറ്റ്സ്, എച്ഇജി ലിമിറ്റഡ്, ജെറ്റ് എയര്‍വെയ്സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും
വേദാന്ദ, ദിവാന് ഹൗസിങ്ങ്, സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ്, ഇന്തോ കൗണ്ട് ഇന്‍ഡസ്ട്രീസ്, അജന്ത ഫാര്‍മ്മ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.






