
പ്രണയിക്കുന്നവര്‍ക്കായി വാലന്റൈന്‍സ് ദിനാഘോഷം ഇങ്ങെത്തി. വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ട് ഈ ദിനം ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ് പ്രണയിതാക്കള്‍. കേട്ടു മടുത്ത വാലന്റൈന്‍സ് ദിനാഘോഷങ്ങളുടെ പിന്നാലെ പോയി ഇനി സമയം കളയണ്ട, ഒരിക്കലും മറക്കാത്ത വാലന്റൈന്‍സ് ദിനാഘോഷത്തിനുള്ള ആശയവുമായി എത്തിയിരിക്കുകയാണ് ബ്രിട്ടണിലെ ഒരു മൃഗശാല.
പ്രണയിക്കുന്നവര്ക്കല്ല പ്രണയം തകര്‍ന്നവര്‍ക്കാണ് പ്രണയദിനം ആഘോഷിക്കാന്‍ ഇവര്‍ അവസരമൊരുക്കുന്നത്. തകര്‍ന്ന പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി മുന്‍ വാലന്റൈന്റെ പേര് പാറ്റയ്ക്ക് നല്‍കാനുള്ള അവസരമാണ് മൃഗശാല ഒരുക്കുന്നത്. നെയിം എ കോക്റോച്ച് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.
പണസമാഹരണമാണ് മൃഗശാല ഇതിലൂടെ ലക്ഷ്യമിടുന്നത്. മൃഗശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതുവഴി സമാഹരിക്കുന്ന പണം ചിലവാക്കുക. ഒരു പേരിന് 1: 50 പൗണ്ട് ആണ് ഈടാക്കുന്നത്. അതായത് ഏകദേശം 140രൂപ. ഇംഗ്ലണ്ടിലെ സെവെനോക്സിലുള്ള ഹെംസ്ലി കണ്‍സര്‍വേഷന്‍ സെന്ററിന്രെ ഫേസ്ബുക്ക് പേജില്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.






