തളിപ്പറമ്പ്: ബൈപ്പാസ് വിരുദ്ധ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. വയല്‍ക്കിളികള്‍ സമരത്തില്‍ നിന്ന് പിന്മാറിയെന്ന പ്രചാരണ േതെറ്റാണെന്ന് സുരേഷ് പറഞ്ഞു. സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. വയല്‍ക്കിളി പ്രവര്‍ത്തകരും സുരേഷ് കീഴാറ്റൂരിന്റെ മാതാപിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ബൈപ്പാസിനായി ഭൂമി വിട്ടുകൊടുത്ത് സമരത്തില്‍ നിന്ന് പിന്മാറിയതായി വാര്‍ത്ത വന്നിരുന്നു.
പ്രചാരണം ശക്തമായതോടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ ബൈപ്പാസിനായി ഭൂമി ഏറ്റെടുത്ത് ത്രിജി വിജ്ഞാപനം ഇറക്കിയ ശേഷം ഇതില്‍ ഉള്‍പ്പെട്ടവരുടെ ഭൂമി രേഖകള്‍ പരിശോധിക്കുന്ന പ്രവര്‍ത്തിയാണ് പ്രചാരണത്തിന് ഇടയാക്കിയതെന്നും സുരേഷ് കീഴാറ്റൂര്‍ പറയുന്നു. ത്രിജി വിജ്ഞാപനം വന്നതോടെ ഭൂമി സര്‍ക്കാരിന്റേതായി എന്നത് വസ്തുതയാണെന്നും സുരേഷ് പറഞ്ഞു.






