
തെലുങ്ക് സീരിയല്‍ നടി നാഗ ജാന്‍സി(21) ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വീട്ടില്‍ നിന്നുമാണ് താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പ് ഒരു യുവാവുമായി നടി ചാറ്റ് ചെയ്തിരുന്നെന്നാണ് വിവരം. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും മൊബൈല്‍ ഫോണും പോലീസ് കണ്ടെത്തി. പ്രണയ പരാജയമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നടി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഒരു യുവാവുമായി ചാറ്റ് ചെയ്തിരുന്നു. ആറ് മാസത്തോളമായി ഇയാളുമായി ജാന്‍സിക്ക് അടുപ്പമുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. ജാന്‍സിയുടെ ഫോണ്‍ പോലീസ് വിശദമായി അന്വേഷണത്തിന് വിധേയമാക്കി. ബന്ധുവായ യുവാവുമായി ജാന്‍സി ഏറെക്കാലും പ്രണയത്തിലായിരുന്നെന്നും എന്നാല്‍ ഈ ബന്ധത്തോട് കുടുംബാംഗങ്ങള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു. ഈ ബന്ധത്തെ ചൊല്ലി നടിയും കുടുംബാംഗങ്ങളും നിരന്തരം വഴക്കിടാറുണ്ടെന്നും വിവരമുണ്ട്.
ജാന്‍സിയെ തേടി ഫ്ലാറ്റിലെത്തിയ ദുര്‍ഗ പ്രസാദ് ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാതെയായപ്പോള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസത്തെി വാതില്‍ പൊളിച്ചപ്പോഴാണ് നടിയെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്.






