
പ്രണയ ദിനത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്ന പരിപാടിയില്‍ നിന്നും സണ്ണി ലിയോണ്‍ അവസാന നിമിഷം പിന്മാറിയതാണ് ട്രോളര്‍മാര്‍ക്ക് ജോലി കൂട്ടിയത്. പ്രണയദിനത്തില്‍ കൊച്ചിക്ക് വണ്ടി കയറിയവരെ നിരാശരാക്കുന്ന വാര്‍ത്ത പുറത്തെത്തിയതോടെ ആരാധകര്‍ ട്രോളുകളുമായിട്ടാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.

ഇന്ന് വൈകിട്ട് കൊച്ചിയില്‍ നടക്കുന്ന ഷോയില്‍ നിന്നാണ് ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണ്‍ പിന്മാറിയത്. ഇക്കാര്യം ട്വിറ്ററിലൂടെയാണ് സണ്ണി വ്യക്തമാക്കിയത്. പരിപാടിയുടെ പോസ്റ്ററില്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്.

കൊച്ചിയിലെ വാലന്റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പരിപാടിയുടെ പ്രമോട്ടര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്മാറുന്നത്.. എന്ന് സണ്ണി ലിയോണ്‍ ട്വിറ്ററില്‍ കുറിച്ചത്. പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പരിപാടിയില്‍ നിന്നും സണ്ണി ലിയോണ്‍ മാറാനുള്ള കാരണമെന്നും സൂചനയുണ്ട്.







Comments