
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ വാഹന അപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. തൃശൂര്‍ ഇടനിലങ്ങ് പഞ്ചായത്ത് സെക്രട്ടറി സഹീര്‍ ആണ് മരിച്ചത്.
രാവിലെ 5.50 ഓടെ നീര്‍ക്കുന്നം ഇജാബ പള്ളിക്ക് മുന്‍വശത്ത് ആയിരുന്നു അപകടം. തിരുവനന്തപുരത്ത് പഞ്ചായത്ത്തല യോഗത്തിനായി പോവുകയായിരുന്നു സഹീര്‍. തൃശ്ശൂര്‍ ജില്ലയിലെ കുഴൂര്‍, എരവത്തൂര്‍, കൊല്ലുകടവ് വേലംപറമ്പില്‍ കുടുംബാംഗമാണ്.
പള്ളിയിലേക്ക് പ്രവേശിക്കാന്‍ റോഡ് മുറിച്ചുകടക്കാന്‍ കാത്ത് നില്ക്കുമ്പോള് അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. അമ്പലപ്പുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.






