
നരഭോജികളായ വിഭാഗങ്ങള്‍ ആമസോണ്‍ കാടുകളില്‍ ഉണ്ടെന്ന് പഠങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ മനുഷ്യനെ സൂപ്പ് വെയ്ക്കുന്നവരും ഇവിടെയുണ്ട്. ആമസോണ്‍ കാടുകളിലെ നരഭോജികളിലെ യനോമാമി എന്ന വിഭാഗമാണ് മനുഷ്യ ശരീരഭാഗങ്ങളില്‍ നിന്ന് സൂപ്പ് തയ്യാറാക്കുന്നത്. മനുഷ്യനെ ജീവനോടെ പുഴുങ്ങി സൂപ്പ് ഉണ്ടാക്കുന്ന പാരമ്പര്യമുള്ളവരാണ് ഇവരെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
തങ്ങളുടെ ഗോത്രത്തെ മറ്റു ഗോത്രക്കാര്‍ ദുഷ്ടശക്തിയെ അയക്കുമെന്നും സൂപ്പുകഴിക്കുന്നതിലൂടെ ഇതിനെ പ്രതിരോധിയ്ക്കാനുള്ള ശക്തി ലഭിക്കും എന്നാണ് ഇവരുടെ വിശ്വാസം. ആമസോണ്‍ മഴക്കാടുകളില്‍ 200 250 ഗ്രാമങ്ങളായി നീണ്ട് കിടക്കുന്നതാണ് യനോമാമി വിഭാഗക്കാര്‍. ഇവര്‍ സൂപ്പ് ഉണ്ടാക്കുന്നത് പ്രത്യേക രീതിയിലാണ്. കൂട്ടത്തിലൊരാള്‍ മരിച്ചാല്‍ മൃതദേഹം പ്രത്യേക തരം ഇലകളില്‍ പൊതിഞ്ഞ് കാട്ടിലേക്ക് കൊണ്ടിടും.
45 ദിവസം കഴിയുമ്പോള്‍ ഇതിനെ തിരിച്ചെടുക്കും. അപ്പോഴേക്കും മൃതദേഹം ചീഞ്ഞളിഞ്ഞ് എല്ലുകള്‍ പുറത്തുവരും. ഈ എല്ലുകള്‍ കത്തിച്ചുചാരമെടുക്കും. ഇതും പഴങ്ങളും ചേര്‍ത്താണ് സൂപ്പുണ്ടാക്കുന്നത്.






