More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അന്ന്‌ സൈനീകന്റെ 'ഒറ്റയടിക്ക്‌' തത്ത പറയും പോലെ എല്ലാം​ പറഞ്ഞ ഭീകരന്‍ മൗലാന മസൂദ്‌ അസര്‍ ഇന്ത്യക്ക്‌ തീരാത്തലവേദന ആയതെങ്ങനെ?

Authored by Web Desk | Last updated: 19 Feb 2019, 12:44 PM | 2 min read

Print
അന്ന്‌ സൈനീകന്റെ 'ഒറ്റയടിക്ക്‌' തത്ത പറയും പോലെ എല്ലാം​ പറഞ്ഞ ഭീകരന്‍ മൗലാന മസൂദ്‌ അസര്‍ ഇന്ത്യക്ക്‌ തീരാത്തലവേദന ആയതെങ്ങനെ?
ഇന്ത്യയെ നടുക്കിയ ഒട്ടനവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ മൗലാന മസൂദ്‌ അസര്‍, കശ്‌മീരിലെ പുല്‍വാമയില്‍ 40 ജവാന്‍മാരുടെ ജീവനെടുത്ത ചാവേര്‍ ആക്രമണത്തിലൂടെ ഒരിക്കല്‍ക്കൂടി രാജ്യാന്തരതലത്തില്‍ വാര്‍ത്തകളില്‍ നിറയുകയാണ്‌.

ഒരിക്കല്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യലിനു മുന്നില്‍ പൂക്കുലപോലെ വിറച്ചിരുന്നു "ജയ്‌ഷെ മുഹമ്മദ്‌" എന്ന ഭീകരസംഘടനയുടെ സ്‌ഥാപകമേധാവിയായ ഈ കൊടുംഭീകരന്‍.



1994-ലാണ്‌ ഇയാള്‍ ആദ്യമായി ഇന്ത്യയില്‍ അറസ്‌റ്റിലായത്‌. അന്ന്‌ ഒരു സൈനികന്റെ ഒരേയൊരടിയേറ്റ്‌ അസര്‍ എല്ലാം പറഞ്ഞു.

ഒട്ടേറെ തയാറെടുപ്പുകളോടെ ചോദ്യംചെയ്യല്‍ ആരംഭിച്ച ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അമ്പരന്നു.

കൂടുതലൊന്നും ചെയ്യേണ്ടിവന്നില്ല, പാകിസ്‌താന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടെ പ്രവര്‍ത്തനരീതികള്‍ തത്ത പറയുംപോലെ അസര്‍ പറഞ്ഞതായി അന്ന്‌ അന്വേഷണസംഘത്തിലുണ്ടായിരുന്ന സിക്കിം മുന്‍ ഡി.ജി.പി: അവിനാശ്‌ മോഹനനെ ഓര്‍മിച്ചു.

ഐ.ബിയില്‍ പ്രവര്‍ത്തിച്ച രണ്ടു പതിറ്റാണ്ടിനിടെ അസറിനെ നിരവധി തവണ ചോദ്യംചെയ്‌തിട്ടുള്ളയാളാണ്‌ അവിനാശ്‌. പോര്‍ച്ചുഗീസ്‌ പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ച്‌, ബംഗ്ലാദേശിലൂടെ ഇന്ത്യയിലെത്തിയ അസര്‍ 1994 ഫെബ്രുവരിയിലാണ്‌ ദക്ഷിണകശ്‌മീരിലെ അനന്ത്‌നാഗില്‍ അറസ്‌റ്റിലായത്‌. കൃത്യം കാല്‍നൂറ്റാണ്ട്‌ തികയുമ്പോള്‍, ഭീകരര്‍ക്കിടയിലെ വടവൃക്ഷമായി വളര്‍ന്ന അസറിനു കീഴില്‍ ജെയ്‌ഷെ ഭീകരന്‍ കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ 40 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്തു.


ഇന്ത്യന്‍ രാഷ്‌ട്രീയനേതൃത്വത്തിന്റെ ഒരു ഗതികേടില്‍നിന്നാണ്‌, അടി കിട്ടിയാല്‍ വിറയ്‌ക്കുന്ന ഈ ഭീകരന്‍ പുരയ്‌ക്കുമേല്‍ ചാഞ്ഞ വടവൃക്ഷമായി വളര്‍ന്നത്‌.

1999 ഡിസംബറില്‍ അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനത്തിലെ യാത്രക്കാരുടെ ജീവനു പകരം അസര്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ വാജ്‌പേയി സര്‍ക്കാരിനു വിട്ടയയ്‌ക്കേണ്ടിവന്നു. അന്നു മോചിതനായ അസര്‍ "ജെയ്‌ഷെ മുഹമ്മദ്‌" എന്ന ഭീകരസംഘടനയ്‌ക്കു രൂപം നല്‍കി.

പാര്‍ലമെന്റ്‌ ആക്രമണം, പത്താന്‍കോട്ട്‌ വ്യോമതാവളത്തിനു നേരേയുണ്ടായ ആക്രമണം, ജമ്മുവിലെയും ഉറിയിലെയും സൈനികതാവളങ്ങള്‍ക്കു നേരേയുണ്ടായ ആക്രമണം എന്നിവയെല്ലാം ജയ്‌ഷെ മുഹമ്മദിന്റെ കറുത്തകരങ്ങള്‍ പതിഞ്ഞവയാണ്‌.


ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കസ്‌റ്റഡിയിലിരിക്കേ, അസര്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇന്ത്യക്കുനേരേയുള്ള പാക്‌ നിഴല്‍യുദ്ധങ്ങളിലേക്ക്‌ ഇന്നും വെളിച്ചം വീശുന്നവയാണ്‌. അന്ന്‌ ഇയാളെ ചോദ്യംചെയ്‌ത അവിനാശ്‌ (1985 ഐ.പി.എസ്‌. ബാച്ച്‌) ഐ.ബിയിലെ കശ്‌മീര്‍ ഡെസ്‌ക്കിന്റെ തലവനായിരുന്നു. "കോട്ട്‌ ബല്‍വാള്‍ ജയിലില്‍ അസറിനെ നിരവധി തവണ ഞാന്‍ മണിക്കൂറുകളോളം ചോദ്യംചെയ്‌തിട്ടുണ്ട്‌.

ചോദ്യംചെയ്യലിനായി ഞങ്ങള്‍ക്കു യാതൊരു ബലപ്രയോഗവും വേണ്ടിവന്നിട്ടില്ല. വിവരങ്ങള്‍ അസറില്‍നിന്നു പ്രവഹിക്കുകയായിരുന്നു"- അവിനാശ്‌ പറഞ്ഞു. അഫ്‌ഗാന്‍ ഭീകരര്‍ കശ്‌മീര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചതും ഹര്‍ക്കത്തുള്‍ മുജാഹിദീനും ഹര്‍ക്കത്തുള്‍ ജിഹാദി ഇസ്ലാമിയും ലയിച്ച്‌ ഹര്‍ക്കത്തുള്‍ അന്‍സാര്‍ ആയതുമെല്ലാം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ മനസിലാക്കിയത്‌ അസറില്‍നിന്നാണ്‌.

ഹര്‍ക്കത്തുള്‍ അന്‍സാറിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു അസര്‍. 1994-ല്‍ ബംഗ്ലാദേശില്‍നിന്ന്‌ ഇന്ത്യയിലെത്തിയ ഇയാള്‍ കശ്‌മീരിലേക്കു പോകുന്നതിനു മുമ്പ്‌ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെത്തി. അവിടെവച്ചാണു വിഘടനവാദികളുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി, ഹര്‍ക്കത്തുള്‍ അന്‍സാറിനു രൂപം നല്‍കിയത്‌.

കറാച്ചിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന "സദാ-ഇ-മുജാഹിദ്‌"എന്ന ടാബ്ലോയ്‌ഡ്‌ പത്രത്തിന്റെ പ്രതിനിധിയെന്ന നിലയില്‍, പാകിസ്‌താന്‍കാരായ ചില മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം അസര്‍ 1993-ല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കശ്‌മീര്‍ വിഷയത്തില്‍ പിന്തുണ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം.

പാകിസ്‌താനും ഐ.എസ്‌.ഐക്കും ഏറെ വേണ്ടപ്പെട്ട തന്നെ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക്‌ അധികകാലം കസ്‌റ്റഡിയില്‍ വച്ചുകൊണ്ടിരിക്കാന്‍ പറ്റില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. അതു വെറും വീമ്പിളക്കലായിരുന്നില്ലെന്നു പിന്നീടു തെളിഞ്ഞു. പിന്നീടു കേള്‍ക്കുന്നത്‌, 1999 ഡിസംബര്‍ 31-ന്‌ അസറിന്റെ മോചനവാര്‍ത്തയാണ്‌. തന്നെ പാകിസ്‌താനിലെത്തിക്കാന്‍ ഐ.എസ്‌.ഐ. എന്തും ചെയ്യുമെന്ന അസറിന്റെ വാക്കുകള്‍ അപ്പോള്‍ മനസിലെത്തിയെന്ന്‌ അവിനാശ്‌ പറയുന്നു.

1994 ഫെബ്രുവരിയില്‍ അസര്‍ അറസ്‌റ്റ്‌ ചെയ്യപ്പെട്ട്‌ 10 മാസത്തിനുശേഷം ഡല്‍ഹിയില്‍നിന്നു ചില വിദേശികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അസറിന്റെ മോചനമായിരുന്നു ഭീകരരുടെ ആവശ്യം. എന്നാല്‍, ഒമര്‍ ഷെയ്‌ഖിന്റെ അറസ്‌റ്റോടെ ആ നീക്കം പരാജയപ്പെട്ടു. പിന്നീട്‌, 1999-ലെ കാണ്ഡഹാര്‍ വിമാനറാഞ്ചലിനേത്തുടര്‍ന്ന്‌ അസറിനൊപ്പം ഒമറിനെയും ഇന്ത്യക്കു മോചിപ്പിക്കേണ്ടിവന്നു.

അതേ ഒമര്‍ ഷെയ്‌ഖാണു പിന്നീടു പാകിസ്‌താനില്‍ വാള്‍ സ്‌ട്രീറ്റ്‌ ജേണല്‍ റിപ്പോര്‍ട്ടര്‍ ഡാനിയല്‍ പേളിന്റെ തലയറുത്ത സംഭവത്തില്‍ നിര്‍ണായകപങ്ക്‌ വഹിച്ചത്‌.

Tags

  • pulwama attack
  • jammu kashmir
  • maulana masood azhar

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

‘എഫ്‌സിആർഎ ബിൽ കൊണ്ടുവരൂ, നേരിടാം’; കിരൺ റിജിജുവിനെ തള്ളി കെ സി വേണുഗോപാൽ

photo ; facebook

‘രാജ്യത്തെ കമ്മ്യൂണിസ്റ്റുകാർ മുഴുവൻ ഭീരുക്കൾ’; ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി നിർമല സീതാരാമൻ

photo - facebook

കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ; ശ്രീറാമിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റി, സാക്ഷികളുടെ നിർണ്ണായക മൊഴി

photo; representative image

കൊല്ലത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു

photo ; facebook

വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി, അയോധ്യ സംഭാവനാ കൊള്ള; മോദിയും അമിത് ഷായും മൗനം വെടിയണമെന്ന് ഖർഗെ

photo- Representative

നെഹ്‌റു ട്രോഫി വള്ളംകളി: പുന്നമടയിലെ ആവേശപ്പോരിന് 71 വള്ളങ്ങള്‍; ആകെ 22 ചുണ്ടന്‍ വള്ളങ്ങള്‍

Comments