
ഷില്ലോംഗ്: പുല്‍വാമ ആക്രമണത്തിന് പിന്നാലെ കശ്മീരികള്‍ക്കെതിരെ വിദ്വേഷ പ്രചരണവുമായി മേഘാലയ ഗവര്‍ണര്‍ തഥാഗത റോയി. കശ്മീര്‍ സന്ദര്‍ശിക്കരുതെന്നും കശ്മീരികളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും തഥാഗത റോയി പറഞ്ഞു. ഒരു റിട്ടയേര്‍ഡ് കേണലിന്റെ അഭിപ്രായമാണിതെന്നും താന്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും വ്യക്തമാക്കിയാണ് ഗവര്‍ണറുടെ ട്വീറ്റ്.
കശ്മീര്‍ സന്ദര്‍ശിക്കരുത്. രണ്ട് വര്‍ഷത്തേക്ക് അമര്‍നാഥിലേക്ക് പോകരുത്. കശ്മീരികളുടെ കടകളില്‍ നിന്നോ കച്ചവടക്കാരില്‍ നിന്നോ ഒന്നും വാങ്ങരുത്. എല്ലാ മഞ്ഞുകാലങ്ങളിലും അവരിടിടെ കച്ചവടത്തിന് വരുമ്പോള്‍ പ്രത്യേകിച്ചും. കശ്മീരികളുടെ എല്ലാ ഉല്‍പ്പന്നങ്ങളും ബഹിഷ്കരിക്കണമെന്നും റോയ് ട്വീറ്റ് ചെയ്തു.
ആക്രമണത്തിന്റെ പേരില്‍ സാധാരണക്കാരായ കശ്മീരികള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ഗവണര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഗവര്‍ണറെ പുറത്താക്കണമെന്ന് പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. അതേസമയം നമ്മുടെ സൈനികരെ കൊല്ലുന്നതിനും കശ്മീരി പണ്ഡിറ്റുകളെ പുറത്താക്കുന്നതിനുമെതിരായ സമാധാനപരമായ പ്രതികരണമായിരുന്നു തന്റേതെന്നാണ് ഗവര്‍ണറുടെ വിശദീകരണം.







Comments