ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ലോകകപ്പില്‍ ഇന്ത്യാ-പാക്ക് മത്സരം ഒഴിവാക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബിസിസിഐ ഐസിസിയെ സമീപിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ ഇന്ത്യാ-പാക്ക് മത്സരം ഉപേക്ഷിക്കരുതേ എന്ന അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് 'വൈറലായ' പാക്ക് ആരാധകന്.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാക്കപ്പില്‍ ഇന്ത്യാ-പാക്ക് മത്സരം നടക്കുന്നതിനിടെ ഇന്ത്യന്‍ ദേശീയഗാനം പാടി വൈറലായ പാക്ക് ആരാധകന് ആദില്‍ താജാണ് അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്. പുല്‍വാമയ്ക്കു ശേഷവും ഗള്‍ഫ് നാടുകളില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും പഴയ പോലെ തന്നെ ഒരുപോലെയാണ കഴിയുന്നത്. ഇന്ത്യാ-പാക്ക് ക്രിക്കറ്റ മത്സരം ഉപേക്ഷിക്കുന്നതു കൊണ്ട് മാത്രം പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പാക്കിസ്ഥാനില്‍ പര്യടനത്തിന് എത്തിയ ഇന്ത്യന്‍ താരങ്ങളെ അതിയായ സ്നേഹത്തോടെയാണ് ഇവിടെ വരവേറ്റിട്ടുള്ളത്. അമത സ്വീകരണം പാക്ക് താരങ്ങള്‍ക്ക് ഇന്ത്യയിലും ലഭിക്കുന്നുണ്ട്. തങ്ങള്‍ക്ക് പാക്കിസ്ഥാനേക്കാള്‍ കൂടുതല്‍ സ്നേഹം ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് ഷഹീദ് അഫ്രീദിയും ഷോയിബ് അക്തറും പലവട്ടം തുറന്ന് പറഞ്ഞതും പാക്ക് ആരാധകന് ഓര്‍മ്മപ്പെടുത്തി.

അതേസമയം അടുത്തുവരുന്ന ലോകകപ്പില്‍ പാക്കിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു.. ടൂര്‍ണമെന്റില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് ഇന്ത്യ ആവശ്യമുയര്‍ത്തിയാലും അത് ഐസിസി യോഗത്തില്‍ അംഗീകരിക്കപ്പെടില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി അപേക്ഷ സമര്‍പ്പിച്ചുവെന്ന വാര്‍ത്തകള്‍ തള്ളിയാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഐസിസി ബോര്‍ഡില്‍ നിലവില്‍ ഇന്ത്യയ്ക്ക് ഭൂരിപക്ഷ പിന്തുണയില്ലാത്തതിനാല്‍ ബിസിസിഐ ഇക്കാര്യമാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചാലും മറ്റ് അംഗങ്ങളുടെ പിന്തുണ കിട്ടാനിടയില്ല. ഐസിസി ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന അംഗ രാജ്യങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഐസിസി ഭരണഘടന അനുസരിച്ച് അവകാശമുണ്ടെന്നിരിക്കെ ഇന്ത്യ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചാലും പിന്തുണ കിട്ടാനിടയില്ലെന്ന് വ്യക്തമാണ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണമെന്ന ആവശ്യങ്ങളടക്കം ഇടക്കാല ഭരണസമിതി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
ഈ മാസം 14ന് പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെയാണ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ ആവശ്യത്തെ സൗരവ് ഗാംഗുലി, ഹര്ഭജന് സിംഗ് ഉള്‍പ്പെടെയുള്ള താരങ്ങളും പിന്തുണച്ചിരുന്നു. മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ജൂണ്‍ 16ാം തിയതിയാണ് ഇന്ത്യ പാക്കിസ്ഥാന് മത്സരം.

Comments