
മകന് കിഷോറിന്റെ ദുരവസ്ത വ്യക്തമാക്കി സഹായമഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി വീണ്ടും രംഗത്ത്. അബൂദബിയിലെത്തിയ സേതുലക്ഷ്മി രണ്ട് വൃക്കയും തകരാറിലായ മകനെ സഹായിക്കണമെന്ന് പ്രവാസികളോട് അഭ്യര്‍ഥിച്ചു. പോയവര്‍ഷം നവംബറിലായിരുന്നു മകന്റെ രോഗവിവരങ്ങള്‍ വ്യക്തമാക്കി കരഞ്ഞുകൊണ്ട് സഹായമഭ്യര്‍ത്ഥിച്ച് സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവിലെത്തിയത്. ഇതോടെ പലരും സഹായവാഗ്ദാനവുമായി രംഗത്തെത്തി. എന്നാല്‍ വളരെ കുറച്ച് പേര് മാത്രമേ അത് പ്രാവര്ത്തികമാക്കിയൊള്ളുവെന്ന് സേതുലക്ഷ്മി വ്യക്തമാക്കി. നടി പൊന്നമ്മ ബാബു വൃക്ക നല്‍കാമെന്ന് പറഞ്ഞ് സേതുലക്ഷ്മിയെ സമീപിച്ചത് പിന്നീട് വിവാദമാവുകയും ചെയ്തു.
മകനെ രക്ഷിക്കണമെങ്കില്‍ വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് ഏക വഴിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് തൊഴുകൈകളുമായി സേതുലക്ഷ്മി രംഗത്തെത്തിയത്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ പലഭാഗത്തുനിന്നും സഹായവാഗ്ദാനങ്ങള്‍ ലഭിച്ചു. എന്നാല്‍ വളരെ കുറച്ച് പേര് മാത്രമാണ് വാഗ്ദാനം നിറവേറ്റിയത്. പിന്നീട് നടി പൊന്നമ്മ ബാബു വൃക്ക നല്‍കാമെന്ന് പറഞ്ഞ് രംഗത്തെത്തിയത് വിവാദത്തിലുമായി.
നടനും മിമിക്രി താരവുമായ കിഷോറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യക്ക് ജോലിയില്ല. അവരാണ് അദ്ദേഹത്തിന് തന്റെ വൃക്ക നല്കാന് ഒടുവില്‍ തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയില്‍ ഡയാലിസിസ് നടത്താന്‍ വേണ്ടി മകന്റെ കുടുംബവും സേതുലക്ഷ്മിയമ്മയും മാസങ്ങളായി വട്ടിയൂര്‍ക്കാവിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇനിയും ചികിത്സക്കുള്ള പണം കണ്ടെത്താനാകാതെ വലയുകയാണ് കുടുംബം. പ്രവാസികള്‍ സഹായിക്കണമെന്ന് നിറകണ്ണുകളോടെ സേതുലക്ഷ്മി ആവശ്യപ്പെട്ടു.
ബന്ധപ്പെടേണ്ട നമ്പര്‍: 9567 6211 77, +971 554757570(ഫിറോസ്).






