ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ക്ക് വളരെ വലിയ ഒരു പ്രത്യേകതയുണ്ട്. മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ട ജയസൂര്യയും സൗബിന് ഷീഹിറും മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയ ജോജു ജോര്‍ജും ജൂനിയര്‍ ആര്‍ടിസ്റ്റുകളായി സിനിമയില്‍ എത്തിയവരാണ്. ആരും ശ്രദ്ധിക്കാത്ത ചെറിയ വേഷങ്ങള്‍, ചിലപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍.. ഇവരാണ് ഇന്ന് മലയാള സിനിമയുടെ തലപ്പത്തെത്തിയത്.
1998 മുതല്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നടനാണ് ജയസൂര്യ. പത്രം എന്ന ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായി സൈഡ് വേഷം. ദോസ്തില്‍ ദിലീപിനൊപ്പം എത്തി. പിന്നീട് 2002ല്‍ വിനയന് സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യന് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം. പിന്നീടങ്ങോട്ട് വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളിയെ അത്ഭുതപ്പെടുത്തിയ ജയസൂര്യയെയാണ് കാണാനായത്.
ഏറെക്കാലം ക്യാമറയ്ക്ക് പിന്നില്‍ സംവിധാന സഹായിയായ ശേഷമാണ് സൗബിന് സ്ക്രീനില്‍ മുഖം കാണിക്കുന്നത്. വ്യത്യസ്തമായ കോമഡി വേഷങ്ങളായിരുന്നു സൗബിന് ആദ്യം ചെയ്തത്. പിന്നീട് നായകനിലേക്കും കട്ട വില്ലനിസത്തിലേക്കും കടന്നു. സംവിധായകനുമായി. ബിഗി്ബിയിലും അന്വറിലുമൊക്കെ സൗബിന് സംവിധാന സഹായിയായിരുന്നു.
ഒരു ഡയലോഗ് പോലുമില്ലാതെ മറ്റുള്ളവര്‍ക്കൊപ്പം മുഖം കാണിച്ച് പോകുന്ന വേഷമായിരുന്നു ആദ്യം ജോജുവിന്. ഴവില്‍ കൂടരത്തിലും മനസ്സിനക്കരയിലും ദാദാസാഹിബിലും നടന്മാര് സംഭാഷണങ്ങള്‍ പറയുമ്പോള്‍ നോക്കുകുത്തിയായി നിന്നു. ഇന്ന് ജോസഫ് എന്ന ചിത്രത്തിലൂടെ ജോജു ഏവരെയും അമ്പരപ്പിച്ചു. ചിത്രത്തിലെ അഭിനയത്തിനാണ് താരം മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി സിനിമയില്‍ എത്തി സംസ്ഥാനപുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ഇവരെ കുറിച്ച് അഞ്ജു രഘുനാഥ് എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
കുറിപ്പ് വായിക്കാം :
പത്രം എന്ന ചിത്രത്തില്‍ ഒരു കസേരയില്‍ ഇരുന്ന് മുഖം അഞ്ച് സെക്കഡ്സ് മാത്രം ചിത്രത്തില്‍ കാണിച്ചവന് ഇന്ന് വി പി സത്യനും മേരിക്കുട്ടിയുമായി മാറി...
മഴവില്‍ കൂടരത്തിലും മനസ്സിനക്കരയിലും ദാദാസാഹിബിലും നടന്മാര് സംഭാഷണങ്ങള്‍ പറയുമ്പോള്‍ സ്ഥായി ഭാവമായി നോക്കി നിന്നവന് ഇന്ന് ജോസഫിലും എത്തി നില്ക്കുന്നു...
ക്രോണിക് ബാച്ചിലറില്‍ സംവിധാന സഹായിയായും ബിഗ് ബിയിലും, അന്‍വറിലും ഭാരങ്ങള്‍ ചുവന്ന് വെയില് കൊണ്ട് ലൈറ്റ്സ് നോക്കി നടന്നവന് ഇന്ന് മജിദായും സജിയായും നില്ക്കുന്നു..
തിരഞ്ഞെടുത്ത വഴി തെറ്റല്ലെന്ന് കാണിക്കുകയാണ്, സിനിമയെ ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ ഇനി ഇവരുടെ പേരുകള്‍ പറഞ്ഞ് ലക്ഷ്യത്തിലെ വഴികളെ വിവരിക്കാം...

Comments