
2019 ടാറ്റ ഹെക്സ വിപണിയില്‍ പുറത്തിറങ്ങി. 14.38 ലക്ഷം രൂപയാണ് പ്രാരംഭ വില. ഇക്കുറി ഹെക്സയില്‍ XE വകഭേദമില്ലെന്നാണ് റിപ്പോർട്ട്. വിപണിയിലെ ഹെക്സ നിര ഇനി മുതല്‍ XM വകഭേദത്തില്‍ ആരംഭിക്കും. ഉയര്‍ന്ന XM, XMA, XM പ്ലസ് വകഭേദങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും നല്‍കിയാണ് 2019 ഹെക്സയെ കമ്പനി എത്തിക്കുന്നത്.
പുതിയ 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഒരുങ്ങുന്നു. ആന്‍ട്രോയ്ഡ് ഓട്ടോ, പത്തു സ്പീക്കര്‍ ജെബിഎല്‍ ശബ്ദ സംവിധാനം എന്നിവ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന്റെ ഭാഗമായി എസ്യുവിയില് ഒരുങ്ങും. എസ്യുവിയുടെ മേല്‍ക്കൂരയ്ക്ക് പ്രത്യേക ഇന്‍ഫിനിറ്റി ബ്ലാക്ക്, ടൈറ്റാനിയം ഗ്രെയ് നിറങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. അര്‍ബന്‍ ബ്രോണ്‍സ്, അരിസോമ ബ്ലൂ, സ്കൈ ഗ്രെയ്, ടംങ്സ്റ്റണ്‍ സില്‍വര്‍, പേള്‍ വൈറ്റ് എന്നീ സ്റ്റാന്‍ഡേര്‍ഡ് നിറങ്ങളും ഹെക്സയില്‍ ലഭ്യമാണ്.
ഏഴു സീറ്റര്‍ ഘടനയിലാണ് ഹെക്സ വകഭേദങ്ങള്‍ മുഴുവനും ഒരുങ്ങുന്നത്. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന് ആണ് എസ്യുവില്. വരിക്കോര്‍ 320, വരിക്കോര്‍ 400 എന്നിങ്ങനെ രണ്ടു ട്യൂണിംഗ് നിലകളില്‍ എഞ്ചിന് പതിപ്പുകള്‍ തിരഞ്ഞെടുക്കാം. 150 bhp കരുത്തും 320 Nm ടോർക്കും വരിക്കോര്‍ 320 എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. 156 bhp കരുത്തും 400 Nm ടോർക്കും വരിക്കോര്‍ 400 എഞ്ചിന് നൽകും . ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഹെക്സയിലുണ്ട്. എന്നാൽ, 4x4 ഓള് വീല്‍ ഡ്രൈവ് സംവിധാനം മാനുവല്‍ ഗിയര്‍ബോക്സുള്ള വരിക്കോര്‍ 400 പതിപ്പില്‍ മാത്രമെയുള്ളൂ.
സെന്‍ട്രല്‍ ലോക്കിംഗ്, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, പവര്‍ ഡോര്‍ ലോക്ക്, എബിഎസ്, ഇബിഡി, എഞ്ചിന് ഇമൊബിലൈസര്‍, ഹെഡ്ലാമ്പ് ബീം അഡ്ജസ്റ്റര്, സൈഡ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷാന്‍ കണ്ട്രോള് എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ.






