
കൊല്ലം: കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ചിതറ സ്വദേശി ബഷീര്‍(70) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബഷീറിന്റെ വീട്ടിലെത്തി ഷാജഹാന് ആക്രമിച്ചുവെന്നാണ് വിവരം.
ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്ന വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലയിലേയ്ക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ആരോപിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാന് പ്രദേശത്തെ പ്രധാനഗുണ്ടയാണെന്നും സിപിഎം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു.






