ന്യൂഡല്‍ഹി: എത്രയും വേഗം കോക്പിറ്റിലേക്ക് തിരികെ എത്തണമെന്ന ആഗ്രഹമറിയിച്ച് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന്. കസ്റ്റഡിയില്‍ നിന്ന് പാക്കിസ്താന് ഇന്ത്യയ്ക്ക് കൈമാറിയ ഇന്ത്യന്‍ യുദ്ധ വൈമാനികന് ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ രണ്ടു ദിവസമായി ചികിത്സയില്‍ കഴിഞ്ഞു വരികയാണ്. ചികിത്സയ്ക്കിടെ ഇന്ത്യന്‍ വ്യോമസേന ഉന്നത ഉദ്യോഗസ്ഥരോടും ഡോക്ടര്‍മാരോടും ആണ് അഭിനന്ദന് ആഗ്രഹം അറിയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ വ്യോമതിര്‍ത്തി ലംഘിച്ച പാക്കിസ്താന്റെ എഫ്-16 വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് പറത്തിയ മിഗ് 21 ബൈസണ്‍ തകര്‍ന്ന് വീണത്. തുടര്‍ന്ന് പാരഷൂട്ടിലൂടെ താഴെയിറങ്ങിയ അഭിനന്ദന് പാക്ക് അധീന കശ്മീരിലാണ് നിലത്തിറങ്ങിയത്. പിന്നാലെ പാക്ക് സേന കസ്റ്റഡിയിലെടുത്തു. മൂന്നു ദിവസം പാക്ക് കസ്റ്റഡിയില്‍ കഴിഞ്ഞതിനു ശേഷമാണ് വെള്ളിയാഴ്ച രാത്രി 9.20 ന് പാക്കിസ്താന് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്.
തുടര്‍ന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിച്ച് സൈനിക ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ആര്‍മി റിസര്‍ച് ആന്‍ഡ് റഫറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അദേഹത്തിന്റെ ആരോഗ്യ സ്ഥിതി നിരന്തരം നിരീക്ഷിച്ചു വരികയാണ്. വിമാനം പറത്തണമെന്ന അദേഹത്തിന്റെ ആഗ്രഹം സാധ്യമാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വ്യോമസേന ഉദ്യോഗസ്ഥന് വ്യക്തമാക്കി.

Comments