ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു. വ്യോമാക്രമണം തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് സിദ്ദു വിമര്‍ശിച്ചു. തീവ്രാദികളെയാണോ അതോ മരങ്ങളെയാണോ പിഴുതെറിഞ്ഞതെന്നും സിദ്ദു ചോദിച്ചു.
350 തീവ്രവാദികള്‍ മരിച്ചു എന്നത് ശരിയാണോ തെറ്റാണോ. ഇതിന്റെ യഥാര്‍ത്ഥ ഉദ്ദേശമെന്താണ്. ഇതൊരു തിരഞ്ഞെടുപ്പ് തന്ത്രമല്ലേ. സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിര്‍ത്തണമെന്നും സിദ്ദു ട്വീറ്റ് ചെയ്തു. വ്യോമാക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് വ്യക്തമാക്കാന്‍ ബി.എസ് യെദ്യൂരപ്പയുടെ പ്രസ്താവനയും സിദ്ദു ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ജെറ്റ് വിമാനങ്ങള്‍ വനപ്രദേശം നശിപ്പിച്ചുവെന്ന് പാക്കിസഥാന്റെ ആരോപണം സഹിതമാണ് സിദ്ദുവിന്റെ ട്വീറ്റ്.






