
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രിയെ പുറത്താക്കി. ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കുന്നവരാണെന്ന് പ്രസ്താവിച്ച ടെഹ്രീക് ഇന്‍സാഫ് പാര്‍ട്ടി നേതാവും പഞ്ചാബ് വാര്‍ത്താവിതരണ മന്ത്രിയുമായ ഫയാസുല്‍ ഹസന് ചോഹാനെയാണ് പുറത്താക്കിയത്. വിവാദ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇയാള്‍ സ്വയം രാജിവയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ചോഹാനെ പുറത്താക്കിയതാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. ഇയാളെ പുറത്താക്കിയതാണെന്ന് ടെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി ട്വീറ്റ് ചെയ്തു. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ല. സഹിഷ്ണുതയാണ് പാക്കിസ്ഥാന്റെ അടിത്തറയെന്നും പാര്‍ട്ടി ട്വീറ്റ് ചെയ്തു.







Comments