ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ ഉപയോഗിച്ചുള്ള പാകിസ്ഥാനി തേയില കമ്പനിയുടെ പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. പാകിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'താപല്‍ ടീ' എന്ന ബ്രാന്‍ഡാണ് അഭിനന്ദന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം പുറത്തിറക്കിയത്.
ചായ കുടിക്കുന്ന അഭിനന്ദന് 'ദ ടീ ഈസ് ഫന്റാസ്റ്റിക്, താങ്ക്യൂ' എന്ന് പറയുന്നത് പരസ്യത്തില്‍ കാണാം. വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഉപയോഗിച്ച് ചിത്രീകരിച്ച പരസ്യമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഇതിന്റെ പിന്നിലെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. പരസ്യം താപല്‍ ടീ കമ്പനിയുടേതല്ല എന്നതാണ് പുറത്തു വരുന്ന വിവരം.

എഡിറ്റ് ചെയ്ത വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. പാക്ക് സൈന്യം അഭിനന്ദിനെ കസ്റ്റഡിയിലെടുത്ത ശേഷം പാക്കിസ്ഥാന് പുറത്തുവിട്ട ദൃശ്യങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താപല്‍ ടീ യഥാര്‍ത്ഥത്തില്‍ പുറത്തുവിട്ട പരസ്യത്തില്‍ അഭിനന്ദന്റെ ദൃശ്യങ്ങളില്ല.
പരസ്യത്തില്‍'@iedit_whatuwant എന്ന വാട്ടര്‍മാര്‍ക്ക് സ്ക്രീനില്‍ ഫ്ലോട്ട് ചെയ്യുന്നത് കാണാം. വീഡിയോയ്ക്ക് ശേഷവും ഈ വാട്ടര്‍മാര്‍ക്ക് കാണിക്കുന്നുണ്ട്. ഇത് ഈ വീഡിയോ എഡിറ്റ് ചെയ്തയാളുടെ ഹാന്‍ഡില്‍ ആകാനാണ് സാധ്യത. എന്നാല്‍ ഇങ്ങനെയൊരു ഹാന്‍ഡില്‍ ട്വിറ്ററില്‍ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ ഫേസ്ബുക്കില്‍ ഫണ്‍ ഫാസ്റ്റ് എഡിറ്റ്സ് എന്ന പേരിലുള്ള പേജിന്റെ ഹാന്‍ഡില്‍ ഇതാണെങ്കിലും പേജില്‍ ഈ വീഡിയോ കണ്ടെത്താനായില്ല.

താപല്‍ ടീയുടെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജും വെബ്സൈറ്റും പരിശോധിച്ചു. അതിലൊന്നും തന്നെ അഭിനന്ദന് വര്‍ത്തമാനെ ഉപയോഗിച്ച് പുറത്തിറക്കിയ പരസ്യ ചിത്രം പങ്കുവച്ചതായി കാണാന്‍ കഴിഞ്ഞില്ല

Comments