
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലെ ജീവനക്കാരുടെ പാചകപ്പുരയിൽ തീപിടിത്തം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
മന്ത്രി പി.സി. വിഷ്ണുനാഥ് സ്ഥലം സന്ദർശിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്ന മേൽക്കൂരയുടെ ചില ഭാഗങ്ങളിൽ നിന്ന് പുക ഉയരുന്നുണ്ടെന്നും ഓഫീസിന് പിന്നിലെ മുറികളോട് ചേർന്ന ഭാഗത്താണ് തീപിടിത്തമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മുറികളും അടുക്കളയും ഉൾപ്പെടുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. സംഭവത്തിന്റെ കാരണം ഫയർഫോഴ്സ് സംഘം പരിശോധിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.







Comments