
തിരുവനന്തപുരം: രാജ്യാന്തര വനിതാ ദിനമായ ഇന്ന് കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ വനിതാ പോലീസ് ഭരിക്കും. പരമാവധി പോലീസ് സ്റ്റേഷനുകളിലെ ചുമതലകള്‍ വനിതാ പോലീസിന് കൈമാറും. എസ്.ഐ റാങ്കിനോ അതിനു മുകളിലോ ഉള്ള വനിതകള്‍ ആയിരിക്കും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ ചുമതലകള്‍ വഹിക്കുക. ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഒന്നിലധികം വനിതാ എസ്.ഐമാര്‍ ഉള്ള സ്റ്റേഷനുകളില്‍ നിന്ന് അധികമുള്ളവരെ വനിതാ എസ്.ഐമാര്‍ ഇല്ലാത്ത സമീപ സ്റ്റേഷനുകളിലെ ഹൗസ് ഓഫീസര്‍മാരുടെ ചുമതല നല്‍കും. വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരെയും സിവില്‍ പോലീസ് ഓഫീസ്മാരേയും സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളുടെ കാര്യത്തിലൂം മേല്‍നോട്ടം വഹിക്കുന്നത് ഇവരാണ്. കേരള പോലീസ് ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.






