
കോഴിക്കോട്: ഗൗരവ് ബോറയുടെ ഇരട്ട ഗോളും പെഡ്രോ മാന്‍സിയുടെ പെനാല്‍റ്റി ഗോളും വലയിലേയ്ക്ക് എത്തിയപ്പോള്‍ ഐ ലീഗില്‍ ചെന്നൈ മുത്തമിട്ടത് കന്നിക്കിരീടത്തില്‍. മിനര്‍വ പഞ്ചാബിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ചെന്നൈ സിറ്റി തോല്‍പ്പിച്ചത്.
20 മത്സരങ്ങളില്‍ നിന്ന് 13 വിജയവും മൂന്ന് തോല്‍വിയും നാല് സമനിലയും സഹിതം 43 പോയിന്റോടെയാണ് ചെന്നൈ കിരീടം ചൂടിയത്. കോയമ്പത്തൂര്‍ നെഹ്റു സ്റ്റേഡിയമാണ് കിരീടപോരാട്ടത്തിനു വേദിയായത്. 69, 93 മിനിറ്റുകളിലാണ് ഗൗരവ് ബോറയുടെ ബൂട്ടുകളില്‍ നിന്ന് പന്ത് ഗോള്‍വല ചലിപ്പിച്ചത്. 56-ാം മിനിറ്റില്‍ പെഡ്രോ മാന്‍സി പെനാല്‍റ്റിയിലൂടെയും ചെന്നൈയ്ക്കായി ഗോള്‍ നേടി. മത്സരത്തിന്റ മൂന്നാം മിനിറ്റില്‍ റോളണ്ട് ബിലാലയാണ് മിനര്‍വയ്ക്കായി ഗോള്‍ നേടിയത്. കിരീട പ്രതീക്ഷയുണ്ടായിരുന്ന ഈസ്റ്റ് ബംഗാള്‍ ഇന്ന് ഗോകുലത്തിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയിച്ചെങ്കിലും 42 പോയിന്റോടെ രണ്ടാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളു.
Congratulations, @ChennaiCityFC 💥🎉🎊🎇#HeroILeague #ILeagueIConquer pic.twitter.com/NVsVtfiCbv
— Hero I-League (@ILeagueOfficial) March 9, 2019
The much needed celebration! 🧡#HeroILeague #ILeagueIConquer pic.twitter.com/TpB5zCthvd
— Hero I-League (@ILeagueOfficial) March 9, 2019






