
ലഖ്നൗ: സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തിന് ശേഷവും ബാലാക്കോട്ട് വ്യോമാക്രമണം പ്രചരണത്തിന് ഉപയോഗിച്ച് ബി.ജെ.പി. ബാലാകോട്ടിലെ വ്യോമാക്രമണം 2019ലെ തിരഞ്ഞെടുപ്പിലും വിജയം നേടാന്‍ ബി.ജെ.പിക്ക് സഹായകമാകുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
പാക്കിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയ മോഡി സര്‍ക്കാരിന്റെ ശക്തമായ നടപടി വീണ്ടും അധികാരം നേടാന്‍ മോഡിയെ സഹായിക്കും-യോഗി ട്വീറ്റ് ചെയ്തു. യു.പിയിലെ 80 സീറ്റില്‍ 74 സീറ്റും ബി.ജെ.പി നേടുമെന്നും മറ്റൊരു ട്വീറ്റില്‍ യോഗി അവകാശപ്പെട്ടു. ബാലാകോട്ട് ആക്രമണത്തെ ചോദ്യം ചെയ്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസിനെതിരെയും യോഗി രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
ബാലാകോട്ട് ആക്രമണം രാഷ്ട്രീയമായി മുതലെടുക്കാന്‍ നേരത്തെ തന്നെ ബി.ജെ.പി നേതാക്കള്‍ ശ്രമം തുടങ്ങിയിരുന്നു. ബാലാകോട്ട് ആക്രമണം കര്‍ണാടകയില്‍ 22 ലോക്സഭാ സീറ്റ് നേടാന്‍ ബി.ജെ.പിയെ സഹായിക്കുമെന്ന് ബി.എസ് യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു. ബാലാകോട്ട് ആക്രമണം ജാര്ഖജണ്ഡിലെ 14 ലോക്സഭാ സീറ്റും നേടാന്‍ ബി.ജെ.പിയെ സഹായിക്കുമെന്നായിരുന്നു ബി.ജെ.പി നേതാവ് ലക്ഷ്മണിന്റെ അവകാശവാദം.
ബാലാകോട്ട് ആക്രമണം മുതലെടുക്കാനുള്ള ശ്രമത്തിന് പുറമെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ ചിത്രം പോസ്റ്ററില്‍ അച്ചടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനും ബി.ജെ.പി ശ്രമിച്ചിരുന്നു.







Comments