
പബ്ജി മൊബൈല്‍ ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് മത്സരത്തില്‍ സോള്‍ മോര്‍ട്ടല്‍ വിജയികളായി. ഓപ്പോയുമായി സഹകരിച്ച് സംഘടിപ്പിച്ച മത്സരത്തിന്റെ ഫൈനല്‍ മാര്‍ച്ച് പത്തിന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടന്നത്. മൂന്ന് അംഗ സംഘമാണ് സോള്‍ മോര്‍ട്ടല്‍.
മത്സരവിജയികള്‍ക്ക് 30 ലക്ഷം രൂപയും ഒപ്പോ എഫ്11 പ്രോ ഫോണും സമ്മാനമായി ലഭിച്ചു. മത്സരത്തിന്റെ ആകെ സമ്മാനതുക ഒരു കോടി രൂപയായിരുന്നു. രാജ്യത്തെമ്പാടു നിന്നും 20 ടീമുകളാണ് ഹൈദരാബാദിലെ മത്സരത്തില്‍ പങ്കെടുത്തത്. മത്സരം ആരംഭിച്ചത് മുതല്‍ 20 ടീമുകളുടെയും റൈറ്റിംഗില്‍ നിരന്തരം വ്യത്യാസം വന്നു. എന്നാല്‍ വിജയികളായ സോള്‍ മോര്‍ട്ടല്‍സ് എല്ലാ മത്സരത്തിലും ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍ ഒന്ന് കൈയ്യടക്കിയിരുന്നു. ഗോഡ് റീജിയന് മത്സരത്തില്‍ രണ്ടാം സ്ഥാനവും, ഫന്കി മംഗി മത്സരത്തില്‍ മൂന്നാം സ്ഥാനവും നേടി.
മത്സരത്തില്‍ ഫൈനല്‍ റൗണ്ടില്‍ 5 മാച്ചുകളാണ് ഉണ്ടായിരുന്നത്. ഇവയിലെ പ്രകടനം അനുസരിച്ച് മികച്ച റൈറ്റിംഗ് വരുന്ന ടീമിനായിരുന്നു അവസാന സമ്മാനം. TPP ERANGEL, TPP SANHOK, FPP ERANGEL, FPP SANHOK, TPP ERANGEL എന്നിങ്ങനെയായിരുന്നു അവസാന റൗണ്ടിലെ മത്സരം. 5.75 ലക്ഷം പേരാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 80 പേര് മാത്രമാണ് ഫൈനലില്‍ എത്തിയത്.






