ഷവോമിയുടെ വരാനിരിക്കുന്ന പ്രീമിയം ടാബ്‌ലെറ്റുകളായ 'ഷവോമി പാഡ് 9 പ്രോ' (Xiaomi Pad 9 Pro), 'ഷവോമി പാഡ് 8S പ്രോ' (Xiaomi Pad 8S Pro) എന്നിവയുടെ പ്രധാന സവിശേഷതകളും സർട്ടിഫിക്കേഷൻ വിവരങ്ങളും പുറത്തുവന്നു. ചൈനീസ് വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി ചൈനയിലെ മന്ത്രാലയമായ എംഐഐടിയുടെ (MIIT) സർട്ടിഫിക്കേഷൻ ഇരു മോഡലുകളും സ്വന്തമാക്കിയതായാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഷവോമിയുടെ 2612CRPFFC, M367FC എന്നീ മോഡൽ നമ്പറുകളാണ് ചൈനീസ് റഗുലേറ്ററി ബോഡിയായ എംഐഐടിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 2612CRPFFC (ഷവോമി പാഡ് 9 പ്രോ) മോഡലിൽ 67W ഫാസ്റ്റ് ചാർജിംഗും, M367FC (ഷവോമി പാഡ് 8S പ്രോ) മോഡലിൽ 120W വരെയുള്ള അതിവേഗ ചാർജിംഗ് പിന്തുണയും ഉണ്ടായിരിക്കും.
ഷവോമി പാഡ് 8S പ്രോ: പ്രധാന സവിശേഷതകൾ
ഓൺലൈനിൽ ചോർന്ന 'എബൗട്ട് ഡിവൈസ്' (About Device) പേജിന്റെ സ്‌ക്രീൻഷോട്ട് പ്രകാരം പാഡ് 8S പ്രോയിൽ പ്രതീക്ഷിക്കുന്ന വിവരങ്ങൾ താഴെ പറയുന്നവയാണ്:
പ്രോസസ്സർ: ഷവോമിയുടെ സ്വന്തം ഇൻ-ഹൗസ് ചിപ്‌സെറ്റായ 'എക്‌സ്‌റിംഗ് ഒ3' (Xring O3 SoC) കരുത്തിലാണ് ഈ ടാബ്‌ലെറ്റ് പ്രവർത്തിക്കുന്നത്.
ഡിസ്‌പ്ലേ: 12.5 ഇഞ്ച് ഡിസ്‌പ്ലേ.റാമും ബാറ്ററിയും: 16GB റാം ശേഷിയും 12,000mAh ശേഷിയുള്ള വലിയ ബാറ്ററിയും.
സോഫ്റ്റ്‌വെയർ: ഷവോമിയുടെ ഹൈപ്പർ ഒഎസ് 4.0 (HyperOS 4.0) ലാവും പ്രവർത്തനം.

Comments