
ഒരുകാലത്ത് അഭിനയത്തില്‍ സജീവമായിരുന്ന താരമായിരുന്നു നടി ചന്ദ്ര ലക്ഷ്മണ്. സീരിയലില്‍ മാത്രമല്ല സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനോടൊപ്പം പുതിയ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പരിപാടിയില്‍ ചന്ദ്ര തന്റെ വിശേങ്ങളും പങ്കുവെച്ചു.
അച്ഛനും അമ്മയ്ക്കും ഏകമകളാണ് താനെന്ന് ചന്ദ്ര പറയുന്നു. എകെ സാജന് ചിത്രമായ സ്റ്റോപ്പ് വയലന്‍സിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. ചെന്നൈയില്‍ സെറ്റില്‍ഡാണ്, സ്വന്തമെന്ന പരമ്പരയിലൂടെ മലയാളികളുടെ സ്വന്തമായി മാറിയതാണ്. പലരും തന്നെ സാന്ദ്രയെന്നാണ് വിളിക്കാറുള്ളതെന്ന് താരം പറയുന്നു. 15 വര്‍ഷമായി ആ പരമ്പര ചെയ്തിട്ട്. താന്‍ ബേസിക്കലി തമിഴ് ഗേളാണെന്നും താരം പറയുന്നു. അച്ഛനും അമ്മയും കൊച്ചിയിലായിരുന്നു. തമിഴും മലയാളവും ഒരുപോലെ വഴങ്ങും. അച്ഛനും അമ്മയ്ക്കും ഏകമകളാണ് താനെന്നും താരം പറയുന്നു. സിനിമയില്‍ നിന്നും സീരിയലിലേക്കെത്തിയതാണ് ചന്ദ്ര ലക്ഷ്മണ്. ഒരേ സമയം രണ്ടും ചെയ്യാന്‍ തനിക്ക് കഴിഞ്ഞിരുന്നു. അന്ന് അത് ചെയ്യാന്‍ സാധിച്ചുവെന്നും ഇന്നായിരുന്നുവെങ്കില്‍ അത് നടക്കില്ലായിരുന്നുവെന്നും താരം പറയുന്നു.
ഹോട്ടല്‍ മാനേജ്മെന്റ് ചെയ്യുന്നതിനിടയിലായിരുന്നു സിനിമയിലേക്കെത്തിയത്. മലയാളം ചെയ്തിട്ട് 8 വര്‍ഷമായെന്നും താരം പറയുന്നു. മലയാളത്തില്‍ നിന്നും താന്‍ മാറി നിന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് തന്നെക്കെട്ടിച്ചുവെന്നും അമേരിക്കയില്‍ സെറ്റില്‍ ചെയ്യിപ്പിച്ചുവെന്നും ചന്ദ്ര പറയുന്നു. ഭര്‍ത്താവ് ഭയങ്കരമായിട്ട് പീഡിപ്പിക്കുകയാണ്, അത് കാരണം താന്‍ സീരിയല്‍ വിട്ടു എന്നതായിരുന്നു പ്രചാരണം. അത്തരത്തിലുള്ള വിമര്‍ശനമൊന്നും താന്‍ ഗൗനിക്കാറില്ല. ഇതുവരേയും ഡിവോഴ്സ് കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും പീഡനം തുടരുകയാണെന്നും ചന്ദ്ര പറയുന്നു. താന്‍ സിംഗിളാണ് താന്‍ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. സിംഗിള്‍ റെഡി റ്റു മിംഗിളെന്നുമായിരുന്നു താരം പറഞ്ഞത്.
വരനെക്കുറിച്ചുള്ള സങ്കല്‍പ്പവും ചന്ദ്ര തുറന്ന് പറഞ്ഞു. നല്ലൊരു ജോലി വേണം. ജാതിമതത്തില്‍ നിബന്ധനകളൊന്നുമില്ല. ഹിന്ദുവായാല്‍ നല്ലത്. നല്ല നീളുമുള്ളയാളായാല് നല്ലത്, താന്‍ ഹൈറ്റില്ലാത്തതിനാല് അവരോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇന്ത്യയില്‍ ഏത് സ്ഥലത്ത് നിന്നായാലും കുഴപ്പമില്ലെന്നും താരം പറയുന്നു. ബിസിനസ്സ് രംഗത്ത് മമ്മിയാണ് മ്യൂറല്‍ വര്‍ക്ക് പ്രധാനമായും ചെയ്യുന്നത്. പപ്പയും താനും കൂടിയാണ് ബിസിനസ്സ് മാനേജ് ചെയ്യുന്നത്. പിആര്‍ വര്‍ക്കൊക്കെ താനാണ് ചെയ്യുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെയായി സജീവമായിരുന്ന സമയത്ത് ഇടവേളയേ ഉണ്ടായിരുന്നില്ല. സദാസമയവും തിരക്കിലായിരുന്നു. അതാണ് താന്‍ ബ്രേക്കെടുത്തത്. തിരിച്ചുവരവിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നുണ്ട്. സിനിമയിലൂടെയോ സീരിയലിലൂടെയോ എന്ന് പറയാറായിട്ടില്ലെന്നും ചന്ദ്ര പറയുന്നു.






