
കോഴിക്കോട്: തെരുവു നായെ പിടിക്കാല്‍ സഹായിക്കാനും പൊതുജനങ്ങളില്‍ നിന്നു പരാതികള്‍ സ്വീകരിക്കാനും മൊബൈല്‍ അപ്ലികേഷനുമായി കുടുംബശ്രീ രംഗത്ത്. സംസ്ഥാന മിഷന്റെ നേത്യത്വത്തില്‍ 'സുരക്ഷ' എന്ന പേരിലാണ് ആപ്പ് ജനങ്ങള്‍ക്കിടയിലേക്ക് എത്തുക. ഏപ്രില്‍ ഒന്നിനു ആപ്പ് ലോഞ്ച് ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എ.ബി.സി) പദ്ധതിയുടെ മേല്‍നോട്ടത്തിലാണ് ആപ്പ് പ്രവര്‍ത്തിക്കുക. കേരളാ സ്റ്റാര്‍ട്ട് മിഷനാണ് ആപ്ലിക്കേഷനു സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.
2012 ല്‍ മൃഗസംരക്ഷക വകുപ്പിന്റെ സര്‍വ്വെ പ്രകാരം സംസ്ഥാനത്ത് 2.69 ലക്ഷത്തോളം തെരുവു നായകള്‍ ആണ് ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഇവ എവിടെയൊക്കെയാണെന്നു കണ്ടുപിടിക്കാനും പട്ടിപിടുത്തക്കാര്‍ക്ക് അറിവുനല്കാനുമാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. വന്ധ്യംകരിച്ച നായകളെ കൊണ്ടുവിടുന്നതെവിടെ, തിരിച്ചുവിടുന്ന ദിവസം, അതിനു നേതൃത്വം നല്കുന്ന ഡോക്ടര്‍മാര്‍, വെറ്റിനറി സര്ജന്മാരുടെ രജിസ്റ്റര്‍ നംമ്പര്‍, ഫോണ്‍ നംമ്പര്‍, വന്ധ്യംകരണത്തിനു വിധേയമായ നായയുടെ ആരോഗ്യനില തുടങ്ങിയവയും ഈ ആപ്പിലൂടെ അറിയാം.
പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അതും ബോധ്യപ്പെടുത്താം. ആപ്ലിക്കേഷനൊപ്പം കുടുംബശ്രീയുടെ വെബ് സൈറ്റില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും. എ.ബി.സി വിദഗ്ധന്‍ ഡോക്ടര്‍ എല്‍. രവികുമാറാണ് മേല്‍നോട്ടം വഹിക്കുക.






