
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിന് തിരിച്ചടി. ബാബു വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വ്യക്തമാക്കി. ബാബു സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
പ്രഥമദൃഷ്ട്യ വരുമാനത്തേക്കാള്‍ 43% അധിക സ്വത്തുണ്ടെന്ന കണ്ടെത്തല്‍ തള്ളിക്കളയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. എം.എല്‍.എ എന്ന നിലയില്‍ യാത്രാബത്ത അടക്കമുള്ള ആനുകൂല്യങ്ങള്‍ വിജിലന്‍സ് പരിഗണിച്ചില്ലെന്ന് ബാബു ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യം വിചാരണ വേളയില്‍ തെളിയിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.
2001 ജൂലൈ മുതല്‍ 2016 മെയ് വരെ 28,82,000 രൂപ സമ്പാദിച്ചെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. നേരത്തെ, തന്റെ വാദം കേള്‍ക്കാതെയാണ് വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കിയതെന്ന് കെ.ബാബു ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ബാബുവില്‍ നിന്നും വീണ്ടും മൊഴിയെടുത്ത ശേഷം തിരുത്തിയ കുറ്റപത്രമാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
49% അധിക സ്വത്തുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ ആദ്യ കണ്ടെത്തല്‍. കുറ്റപത്രം പരിശോധിക്കുന്നതിനിടെ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അത് 43% ആണെന്ന് തിരുത്തിയിരുന്നു.
പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ഏറെ പ്രതിസന്ധിയിലാക്കുന്നതാണ്






