
പനജി: അന്തരിച്ച ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖറുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സ്ഥലത്ത് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ ഗോവ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച കലാ അക്കാദമിയിലാണ് ശുദ്ധിക്രിയ നടത്തിയത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഗോവ സാംസ്കാരിക മന്ത്രി ഗോവിന്ദ ഗൗഡ അറിയിച്ചു.
ഒരു സര്‍ക്കാര്‍ കെട്ടിടത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനാകില്ല. ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. അക്കാദമിയിലെ ജീവനക്കാര്‍ നാല് പൂജാരിമാരെ കൊണ്ടുവന്ന് ശുദ്ധിക്രിയ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ശുദ്ധിക്രിയയിലൂടെ മനോഹര്‍ പരീഖറെ അപമാനിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും കലാ അക്കാദമി ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നും കലാ സാംസ്കാരിക സെന്റര്‍ സെക്രട്ടറി ഗുരദാസ് പിലെര്നെകര് പറഞ്ഞു.







Comments