
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ശ്രമിച്ച കോർപ്പറേഷൻ ജീവനക്കാരനെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേൽപ്പിച്ചു. സെൻട്രൽ തിയേറ്ററിന് മുന്നിൽ ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം നടന്നത്.
മാലിന്യം നിക്ഷേപിക്കപ്പെടുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരിൽ ഒരാളായ സുരേഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മാലിന്യവുമായി എത്തിയ ഓട്ടോറിക്ഷയെ തടഞ്ഞ് മാലിന്യം നിക്ഷേപിക്കരുതെന്ന് നിർദ്ദേശിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം.
പരിക്കേറ്റ സുരേഷ് തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു.






