
വീട്ടില്‍ കയറി ആക്രമണം നടത്തിയ പണമിടപാടുകാരനും സഹായിക്കുമെതിരെ കൂുടതല്‍ തെളിവുകള്‍ പുറത്തു വിട്ട് തെലുങ്ക് നടി ശ്രീ റെഡ്ഡി. ഒരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണെന്ന വ്യാജേന മാര്‍ച്ച് 21ന് രാത്രി 11.30 ന് കാണണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ വീട്ടിലെത്തിയത്. എന്നാല്‍ വിസമ്മതിച്ചപ്പോള്‍ മാനേജരെ ഉപദ്രവിക്കുകയായിരുന്നു. തന്നെ പ്രണയിക്കണം, ഇല്ലെങ്കില്‍ മാനേജരെ കൊന്നു കളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും റെഡ്ഡി പറയുന്നു.
പണമിടപാടുകാരനായ സുബ്രമണ്യത്തിനെതിരെയാണ് ശ്രീ റെഡ്ഡി കൂടുതല തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളും ഫോണ്‍ സന്ദേശങ്ങളും ശ്രീ റെഡ്ഡി പുറത്തുവിട്ടിട്ടുണ്ട്. വല്‍സരവാക്കം പോലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്.






