തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കെ. സുരേന്ദ്രനെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. ശബരിമല പ്രശ്നങ്ങളും വിവാദങ്ങളും തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുമെന്ന് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി കൂടിയായ കെ. സുരേന്ദ്രന് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാട് തള്ളിക്കളഞ്ഞിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.
ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ താനാണെന്നും ശബരിമല പ്രചരണ വിഷയമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണ നേട്ടങ്ങളും ബി.ജെ.പി തുടര്‍ ഭരണം നടത്തേണ്ടതിന്റെ ആവശ്യകതയും മുന്‍നിര്‍ത്തിയാവും പ്രചരണം നടത്തുകയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മതം ദുരുപയോഗം ചെയ്ത് വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്റെ നിര്‍ദ്ദേശം. ഇതിനെതിരെ കെ. സുരേന്ദ്രന് രംഗത്ത് വന്നിരുന്നു. നിര്‍ദ്ദേശം വിവാദമായതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍വകക്ഷി യോഗം വിളിക്കുകയും നിലപാടില്‍ വ്യക്തത വരുത്തുകയും ചെയ്തിരുന്നു.






